in

സഹോദരങ്ങളും ബന്ധുക്കളും അകറ്റി, ഉറങ്ങാൻ പോലും ആകാതെ കരഞ്ഞിരുന്ന നാളുകളുണ്ട്, കേരളത്തിലെ ആദ്യത്തെ ഗേ കപ്പിൾ ആയതുകൊണ്ടാകണം ഇത്രയും അറ്റാക്ക് നേരിടേണ്ടി വന്നത്, എന്നാൽ എല്ലാത്തിനെയും അതിജീവിച്ചുകൊണ്ട് ഇത് വരെ എത്താൻ ആയി- സോനുവും നികേഷും

കേരളത്തിലെ ആദ്യ പുരുഷ ദമ്പതികളാണ് സോനുവും നികേഷും. 2018 ജൂലൈ അഞ്ചിനാണ് ഇരുവരും വിവാഹിതര്‍ ആകുന്നത്. ആദ്യം വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരെ അംഗീകരിച്ചു. ഇപ്പോള്‍ തങ്ങള്‍ വിവാഹം നിയമപരമാക്കാനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇപ്പോഴിതാ ഇവരുടെ ഒരു യാത്രയെക്കുറിച്ച് രണ്ടുപേരും പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്

ഞങ്ങൾ വിവാഹം കഴിച്ചു ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ആറുവർഷം തികഞ്ഞിരിക്കുന്നു. സങ്കടങ്ങളും സന്തോഷവും ഇണക്കങ്ങളും പിണക്കനകളും അങ്ങനെ എല്ലാം ഷെയർ ചെയ്തു ജീവിക്കാൻ തുടങ്ങിയിട്ട് ആറുവർഷമായി. വിശേഷഅവസരങ്ങളിൽ ഒക്കെയും ഞങ്ങൾ അമ്പലത്തിൽ പോയി തൊഴാറുണ്ട്. ഈ വേളയിൽ ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് രണ്ടുവീട്ടുകാരുടെയും പിന്തുണ ആണ്. എന്റെ അമ്മ (നികേഷിന്റെ ‘അമ്മ) ആയിരുന്നു തുടക്കം മുതൽ ഞങ്ങളെ ചേർത്തുനിർത്തിയത്. അത് സോനുവിനും അറിയുന്ന കാര്യമാണ്. അമ്മ ഇതും കാണുന്നുണ്ടാകും. ഞങ്ങൾക്ക് ഒരുപാട് നന്ദി അറിയിക്കാനുണ്ട്. ഞങ്ങളെ സംബന്ധിച്ച് അത്ര ഈസി ആയിരുന്നില്ല ഈ യാത്ര. ഒരുപാട് സന്തോഷങ്ങളും ഉണ്ടായിരുന്നു. എന്നാലും ബുദ്ധിമുട്ടുകൾ ഏറെ ആയിരുന്നു.

ആദ്യമായി ഞങ്ങൾ പുറത്തുവന്ന സമയത്തു ഒരുപാട് എതിർപ്പുകൾ ഉണ്ടായി. സമൂഹത്തിന്റെ ഭാഗത്തുനിന്നും നിന്നും ബന്ധുക്കളുടെ ഭാഗത്തുനിന്നുമെല്ലാം എതിർപ്പുകൾ വന്നിരുന്നു. ഞങ്ങളുടെ റിലേഷൻഷിപ്പ് പുറത്തുപറഞ്ഞതോടെ ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. എത്രയോ രാത്രികൾ ഉറക്കം മില്ലാതെ ഞങ്ങൾ പരസ്പരം ദുഖങ്ങൾ ഷെയർ ചെയ്തിരുന്നു. അത്രത്തോളം അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. നമ്മുടെ സഹോദരങ്ങൾ പോലും മിണ്ടാതെ, നമ്മളെ അകറ്റി നിർത്തിയിരുന്നു. ഞങ്ങൾക്ക് കിട്ടിയ സൈബർ അറ്റാക്ക് മറ്റൊരാൾക്കും കിട്ടി എന്ന് തോന്നുന്നില്ല. പക്ഷെ ഞങ്ങൾ അതിനെയെല്ലാം മറികടന്നു. ഇപ്പോൾ ഞങ്ങൾ വന്നു നിൽക്കുമ്പോൾ അതിനെയെല്ലാം പിന്തുണക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. അത് ഞങ്ങൾക്ക് വലിയ സന്തോഷം നൽകുന്നു.

കേരളത്തിലെ ആദ്യത്തെ ഗേ കപ്പിൾ ആയതുകൊണ്ടാകണം ഞങ്ങൾക്ക് ഇത്രയും അറ്റാക്ക് നേരിടേണ്ടി വന്നത്,. എന്നാൽ എല്ലാത്തിനെയും അതിജീവിച്ചുകൊണ്ട് ഇത് വരെ എത്താൻ ആയതുകൊണ്ട് എന്താണ് ഗേ കപ്പിൾ എന്ന് ആളുകളെ അറിയിക്കാൻ സാധിച്ചത്.

Written by admin

സുരേഷിനെ വിളിക്കാറുണ്ട്, അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടും, ഡൽഹിയിൽ സുരേഷ് ഗോപി നടത്തിയത് തീപ്പൊരി പ്രസംഗം- എംജി ശ്രീകുമാർ

ബോഡി ഷെയിമിംഗ് ചെയ്യുന്നത് കൊലപാതകം പോലെ, വളരെ മോശമായ കാര്യമാണ് കഴിയുമെങ്കിൽ ചെയ്യാതെയിരിക്കുക- ഹണി റോസ്