അടുത്തിടെ ആരംഭിച്ച ഹാസ്യ സീരിയൽ ആണ് ചക്കപ്പഴം. എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. റാഫി, സബിറ്റ, ഐശ്വര്യ രജനികാന്ത്, അമൽദേവ് എന്നിവരും പരമ്പരയിലെത്തുന്നുണ്ട്. അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും വേഷം ഇടുന്ന സബിറ്റ പ്രേക്ഷകരുടെ ഇഷ്ടതാരം ആയി മാറി.
സോഷ്യൽ മീഡിയയിൽ സജീവമായ സബിറ്റയുടെ പുത്തൻ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെയാണ് താൻ വെക്കേഷനിൽ ആണ് എന്ന് സബിറ്റ സോഷ്യൽ മീഡിയ വഴി പറയുന്നത്. അമേരിക്കയിലുള്ള തന്റെ മകളുടെ അടുത്തേക്ക് ആണ് സബിറ്റ പോയിരിക്കുന്നത്. അതോടെ ഇനി ചക്കപ്പഴത്തിലേക്ക് നടി എത്തുകയില്ലേ എന്ന രീതിയിലുള്ള ചോദ്യങ്ങളുമായി ചക്കപ്പഴം പ്രേമികളും എത്തുകയുണ്ടായി. എന്നാൽ താൻ തിരികെ എത്തും. ഒരു മാസത്തിനു ശേഷം എന്നാണ് സബിറ്റ മറുപടി നൽകിയത്.
അടുത്തിടെ കുടുംബത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു, വാക്കുകൾ, മെഡിക്കൽ സ്‌കൂളിൽ പോയി നഴ്‌സിങ് പഠിച്ചത് മകന് വേണ്ടിയായിരുന്നു. മകൻ ജനിച്ച സമയത്തുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് അവന്റെ ജീവിതം വീൽചെയറിലായിരുന്നു. പ്രസവമെടുക്കാൻ സമയം വൈകിയതായിരുന്നു എന്റെ കുഞ്ഞിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ആ സമയത്ത് അവന് തലച്ചോറിൽ ആഘാതമുണ്ടായി. ശാരീരികമായും മാനസികവുമായ വളർച്ചയെ ബാധിച്ചു. നാല് വർഷം മുന്നേ അവൻ ഞങ്ങളെ വിട്ട് പോയി. ആ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നും ആ വേദന മാറിയിട്ടില്ല.
മാക്‌സ് വെൽ എന്നായിരുന്നു അവന്റെ പേര്. ഒരു മകൾ കൂടി എനിക്കുണ്ട്. സാക്ഷ, ആറാം ക്ലാസിൽ പഠിക്കുന്നു. അവൾ അവളുടെ അച്ഛനൊപ്പം അമേരിക്കയിലാണ്. ഭാര്യഭർതൃ ബന്ധമില്ലെങ്കിലും ഞാനും മോളുടെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. മകളുടെ സംരക്ഷണത്തിന് ഞങ്ങൾ രണ്ട് പേരും ഒരുപോലെ സമയം ചെലവഴിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയി. അധികം വൈകാതെ മക്കളൊക്കെയായി. ജീവിതം ആകെ തിരക്കിലുമായി. മകൻ മരിച്ചതോടെ വല്ലാത്തൊരു അവസ്ഥയിലായി. മകൾ വളർന്ന് അവളുടെ അച്ഛനോടൊപ്പം നിൽക്കാൻ ബുദ്ധിമുട്ടില്ലെന്ന് തോന്നിയതോടെ അവളുടെ സമ്മതത്തോടെയാണ് ഞാൻ നാട്ടിലേക്ക് വന്നത്