ചിപ്പി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പരമ്പരായാണ് സാന്ത്വനം . അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവാണ് നായകനായി എത്തുന്നത് ശാസിച്ചും സ്നേഹിച്ചും ഒരച്ഛൻ്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് രാജീവിന്റെ കഥാപാത്രം എത്തുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്ക്രീനിലെത്തുന്നത്. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.
സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജേഷ് അവണൂർ ആണ്. ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ് സീരിയൽ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടൻ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച കുറിപ്പാണിപ്പോൾ സാന്ത്വനം ആരാധകർ വൈറലാക്കിയിരിക്കുന്നു. സാന്ത്വനം ടീമിൽ ഏറ്റവും പാവം ആരാണെന്ന് ചോദിച്ചാൽ, അത് പ്രേക്ഷകരുടെ ഹരിയേട്ടനായെത്തുന്ന ഗിരീഷാണെന്നാണ് ബിജേഷ് പറയുന്നത്. എല്ലാവരും വളരെയേറെ സൗഹാർദപരമാണെങ്കിലും ഗിരീഷ് എല്ലാം പോസിറ്റീവായി കാണുന്ന ആളാണെന്നും, കൂടാതെ എല്ലാ കുസൃതിത്തരത്തിനും മുന്നിലുണ്ടാകുന്ന ആളാണെന്നുമാണ് ബിജേഷ് കുറിപ്പിലൂടെ പറയുന്നത്.
ബിജേഷിന്റെ കുറിപ്പ് ഇങ്ങനെ, സാന്ത്വനം ടീമിൽ ഏറ്റവും സിമ്പിൾ ആരെന്നു ചോദിച്ചാൽ ഞാൻ ചൂണ്ടി കാണിക്കുന്നത് ഗിരീഷിനെ ആകും. എല്ലാവരും വളരെ ഫ്രണ്ട്ലി ആണേലും, ഇവൻ എല്ലാം പോസറ്റീവ് ആയി കാണുന്ന വ്യക്തിയാണ്. എല്ലാ കുസൃതിക്കും കൂടെ കാണുകയും ചെയ്യും. മച്ചു എന്നും വിളിച്ചു എന്നോട് സംസാരിക്കുന്ന നിങ്ങളുടെ ഹരി എനിക്കും പ്രിയമുള്ള കൂട്ടുകാരൻ ആണ്.