in

മതം തലയ്ക്ക് പിടിക്കാത്ത സാധാരണ മനുഷ്യർക്ക് ദേവാലയങ്ങൾ എന്നത് ഈശ്വരൻ വസിക്കുന്ന ഇടം എന്ന് മാത്രമാണ് അർത്ഥം, അങ്ങനെയുള്ളവർക്ക് സുരേഷ് ഗോപി എന്ന വ്യക്തിയെ മനസ്സിലാവും, വിവാദങ്ങളിൽ മാധ്യമ പ്രവർത്തക

തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ​ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി ആളുകളാണ് സുരേഷ് ​ഗോപിയെ പ്രശംസിച്ചെത്തുന്നത്. സ്വർണ കിരീടം സമർപ്പിച്ചപ്പോഴുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക അഞ്ജു പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ന് മുതൽ ഇത് ഉരച്ചു നോക്കാനുള്ള ക്യൂ ആയിരിക്കും പ്രബുദ്ധ കേരളത്തിൽ. അതിന്റെ തൂക്കം, അളവ് മുതൽ ആ കൊന്തയിൽ ഉള്ള മണികളുടെ എണ്ണം വരെയെടുത്ത് ഓഡിറ്റിങ് ഇരവാദം ഇറക്കും പ്രബുദ്ധർ. അന്നത്തെ സ്വർണ്ണക്കിരീടം ഉരച്ചു നോക്കി തൂക്കം എടുത്തവർക്ക് പിന്നീട് എന്ത്‌ സംഭവിച്ചുവെന്ന് തൃശൂർ കാണിച്ചു തന്നതാണ്. എന്നാലും പ്രബുദ്ധരുടെ നെഞ്ചത്തടിച്ചുള്ള നെലോളിക്ക് ഒരു കുറവും ഇല്ലായെന്ന് ഈ വാർത്തയ്ക്ക് കീഴേ വരുന്ന കമന്റുകളും തൃശൂർ ഉണ്ടായ ഭൂചലനം വച്ച് വരുന്ന ട്രോളുകളും കാണിച്ചു തരുന്നുണ്ടെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിങ്ങനെ

ഇന്ന് മുതൽ ഇത് ഉരച്ചു നോക്കാനുള്ള ക്യൂ ആയിരിക്കും പ്രബുദ്ധ കേരളത്തിൽ. അതിന്റെ തൂക്കം, അളവ് മുതൽ ആ കൊന്തയിൽ ഉള്ള മണികളുടെ എണ്ണം വരെയെടുത്ത് ഓഡിറ്റിങ് ഇരവാദം ഇറക്കും പ്രബുദ്ധർ. അന്നത്തെ സ്വർണ്ണക്കിരീടം ഉരച്ചു നോക്കി തൂക്കം എടുത്തവർക്ക് പിന്നീട് എന്ത്‌ സംഭവിച്ചുവെന്ന് തൃശൂർ കാണിച്ചു തന്നതാണ്. എന്നാലും പ്രബുദ്ധരുടെ നെഞ്ചത്തടിച്ചുള്ള നെലോളിക്ക് ഒരു കുറവും ഇല്ലായെന്ന് ഈ വാർത്തയ്ക്ക് കീഴേ വരുന്ന കമന്റുകളും തൃശൂർ ഉണ്ടായ ഭൂചലനം വച്ച് വരുന്ന ട്രോളുകളും കാണിച്ചു തരുന്നുണ്ട്.

ഇഷ്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം എന്നത് പോലെ സുരേഷ് ഗോപി എന്ന മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും എന്ത്‌ ചെയ്താലും അതിൽ നെഗറ്റീവ് മാത്രം കണ്ടെത്തുന്ന കുറേ കുഴിത്തുരുമ്പ് മനുഷ്യർ ഉള്ളത് കൊണ്ട് എന്ത്‌ സംഭവിച്ചുവെന്ന് വച്ചാൽ ഒന്നൂല്യ – സുരേഷ് ഗോപി തൃശൂർ അങ്ങട് എടുത്തു. അത്രേ ഉള്ളൂ !!!

ഗുരുവായൂർ കല്യാണ വിവാദം അടപടലം തേഞ്ഞു കഴിഞ്ഞപ്പോൾ പൊക്കി ക്കൊണ്ട് വന്നതായിരുന്നു മകളുടെ വിവാഹ നേർച്ചയായിട്ട് തൃശൂർ ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ്ണ കിരീട ചെമ്പ് വിവാദം. കിരീടം ചെമ്പ് ആയിരുന്നുവോ സ്വർണ്ണം ആയിരുന്നുവോ എന്ന് കരഞ്ഞവർക്ക് കൃത്യമായിട്ട് മറുപടി കൊടുത്തു തൃശൂർ ഗഡികൾ. കൊല്ലം ഇൻഫെന്റ് ജീസസ് കോൺവെന്റിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ സുരേഷ് ഗോപിക്ക് സ്വന്തം വിശ്വാസത്തിനൊപ്പം ക്രൈസ്തവ വിശ്വാസം ഉണ്ടാവുക സ്വാഭാവികം എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത വിവരം കെട്ട കുറേ മനുഷ്യർ. അവർ ഉണ്ടാക്കുന്ന കോലാഹലം. അത് കൊണ്ട് അങ്ങേരുടെ ക്രെഡിബിലിറ്റി ഗ്രാഫ് നേരെ മുകളിലോട്ട് കുതിച്ചു. അത്ര മാത്രം !!

ഓരോ വ്യക്തികൾക്കും ഈശ്വരൻ എന്നത് അവനവന്റേത് ആയ ഒരു വിശ്വാസമാണ്. അതിൽ രാഷ്ട്രീയം ഇട്ട് കൂട്ടി കുഴയ്ക്കരുത്. എന്റെ പൂജാമുറിയിൽ എണ്ണമറ്റ ഹൈന്ദവ ദേവന്മാരുടെ ചിത്രങ്ങൾ ഉണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസ് തൊട്ട് ചെമ്പു ശില്പങ്ങൾ ഉണ്ട്. അതിന്റെ ഇടയ്ക്ക് വേളാങ്കണ്ണി മാതാവ് ഉണ്ട്, ഉണ്ണിയേശുവും ഉണ്ട് .പിന്നീട് ഉള്ള ഇത്തിരി സ്പെയിസിൽ സായി ബാബയും ഷിർദ്ദി ബാബയും ഉണ്ട്. അവരൊക്കെ ഉള്ളിടത്ത് തന്നെ ഒരു ചെറു പീഠത്തിൽ ബീമാപള്ളിയിൽ നിന്ന് കിട്ടിയ പച്ചപ്പട്ടിന്റെ ചെറു കഷണവും ഉണ്ട്. വൈകിട്ട് വീട്ടിൽ തിരി തെളിച്ചു രാമനാമം ജപിച്ചു ഇത്തിരി നേരം അവർക്കൊപ്പം ഇരിക്കുമ്പോൾ കിട്ടുന്ന മനസുഖം, പോസിറ്റീവ് ഫീൽ അതൊക്കെയാണ്‌ എനിക്ക് ദൈവങ്ങളിൽ ഉള്ള വിശ്വാസം.

മതം തലയ്ക്ക് പിടിക്കാത്ത സാധാരണ മനുഷ്യർക്ക് ദേവാലയങ്ങൾ എന്നത് ഈശ്വരൻ വസിക്കുന്ന ഇടം എന്ന് മാത്രമാണ് അർത്ഥം. പല പേരുകളിൽ അറിയപ്പെടുന്ന സർവ്വശക്തനായ പ്രപഞ്ചനാഥൻ!!അങ്ങനെയുള്ളവർക്ക് അമ്പലത്തിൽ പോകുന്ന അതേ പോസിറ്റീവ് ഫീൽ ഇതര മത ദേവാലയങ്ങളിൽ പോയാലും കിട്ടും. അതിന് ഹൃദയം ശുദ്ധമായിരിക്കണം എന്ന് മാത്രം. അങ്ങനെയുള്ളവർക്ക് സുരേഷ് ഗോപി എന്ന വ്യക്തിയെ മനസ്സിലാവും.

കേവലം നാല് വോട്ട് കിട്ടുവാൻ വേണ്ടി സ്വന്തം വിശ്വാസത്തെ തള്ളിപ്പറഞ്ഞു, ഇതര മതമാണ് മഹത്തരം എന്ന് ഉദ്ഘോഷിക്കുന്ന കപട മതേതരന്മാർക്ക് അത് മനസ്സിലാവില്ല!!ഒരിക്കലും!!അങ്ങേര് മാതാവിനോട് തന്റെ ആഗ്രഹം ഒരു നേർച്ചയായി നേർന്നു, ആ നേർച്ച ഫലം കണ്ടു. അതിന്റെ ഉപകാരസ്മരണ സ്വർണ്ണ കൊന്തമാലയായി ലൂർദ്ദ് മാതാവിന് ഹൃദയം കൊണ്ട് സമർപ്പിച്ചു. എന്തിലും ഏതിലും വിവാദം കണ്ടെത്തുന്നവർക്ക് ഏതൊരു നല്ല കാര്യവും വെറും “ഷോ ” മാത്രമായിരിക്കാം. എന്നാൽ ചെയ്തതിന്റെ ഉദ്ദേശശുദ്ധി ചെയ്തയാൾക്ക് അറിയാവുന്നിടത്തോളം അയാൾ തന്റെ കർമ്മപാതയിലൂടെ ആരെയും ശ്രദ്ധിക്കാതെ നടന്നു പോകും. മറ്റുള്ളവർ കുരച്ചുകൊണ്ട് പിന്നാലെയും കൂടും.!!

Written by admin

ഭക്തിമാർ​ഗത്തിൽ അനുശ്രി, മൂകാംബികയിൽ ദർശനം നടത്തി, സിനിമ ഒന്നുമില്ലേ എന്ന് കമന്റ്

സുരേഷ് ഗോപിയുടെ മകനായതു കൊണ്ട് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്, അച്ഛന്റെ കോമഡി സിനിമകൾ ഇഷ്ടമല്ല, തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ്