നയൻതാരയുടേയും വിഘ്നേശ് ശിവന്റേയും പ്രണയബന്ധവും അവരുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെയും മറ്റും നമ്മളറിയാറുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിയ്ക്കുന്നത് വിഘ്നേശ് ശിവന്റെ പിറന്നാളിന് നയൻതാര ഒരുക്കിയ സർപ്രൈസാണ്. ആരാധകരുടെ വിക്കി തന്നെയാണ് പിറന്നാൾ ദിനത്തിലെ തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
പുതിയ സിനിമയുടെ സെറ്റിൽ ഒരു കേക്ക് കട്ടിംഗ് പാർട്ടിയാണ് നയൻതാര വിക്കിയ്ക്കായി ഒരുക്കിയിരുന്നത്. ‘വിത്ത് ലവ് റൗഡി’ എന്ന് എഴുതി അലങ്കരിച്ചതടക്കം രണ്ട് കേക്കുകളും മറ്റു ചില സമ്മാനങ്ങളുമാണ് നയൻതാര നൽകിയത്. പശ്ചാത്തലത്തിൽ പൂക്കൾ കൊണ്ടുള്ള അലങ്കരിക്കുകയും ചെയ്തിരുന്നു.
‘സന്തോഷകരമായ ഈ പിറന്നാൾ സർപ്രൈസിന് നന്ദി തങ്കമേ എന്നാണ് വിഘ്നേശ് ശിവൻ തന്റെ പോസ്റ്റിന് താഴെ കുറിച്ചിരിയ്ക്കുന്നത്. എന്റെ ജീവിതത്തിൽ നിന്റെ സാനിധ്യം പകരംവെക്കാനാവില്ലായെന്നും, വിഘ്നേഷ് ശിവൻ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ് നയൻതാരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാൾ ആഘോഷത്തിനും വിഘ്നേഷ് എത്തുകയും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് പങ്കുവച്ചിരുന്നു.
തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരു ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം വിവാഹക്കാര്യം ആരാധകരെയും അറിയിക്കുമെന്നും നയന്‍താര പറഞ്ഞിരുന്നു.