സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുള്ള ഒന്നാണ് താര വിവാഹങ്ങള്‍. അത്തരത്തില്‍ ട്രെന്‍ഡ് ആയ ഒരു താര വിവാഹമായിരുന്നു അടുത്തിടെ നടന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും. സോഷ്യല്‍ മീഡിയയില്‍ നയന്‍താരയും വിഘ്‌നേഷും നിറഞ്ഞു നില്‍ക്കവേ ഇപ്പോള്‍ വൈറലാകുന്നത് നയന്‍താര മുന്‍പ് നല്‍കിയ ഒരു അഭിമുഖമാണ്.
വിവാഹത്തിനു മുന്‍പുള്ള കാലയളവില്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനും മുന്‍പ് ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി നിന്ന ഒരു കാലം നയന്‍താരയ്ക്ക് ഉണ്ടായിരുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയപ്പോള്‍ നയന്‍താര നിറയെ വിവാദങ്ങളിലും പെട്ടു. ഈ വിവാദങ്ങളോടൊക്കെയുള്ള മറുപടിയായി നയന്‍താര വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിമുഖങ്ങളില്‍ പ്രതികരിച്ചിരുന്നു.
ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വെച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞത് ‘ഒരു പെണ്ണു വിചാരിച്ചാല്‍ ഇന്ന് എന്താണ് നടക്കാത്തത്. ആരെയും നമുക്കു നേരിടാവുന്നതേയുള്ളൂ’. എന്നായിരുന്നു. ഐപിഎല്ലില്‍ നടന്ന ഒരു സംഭവത്തിനെ ചുറ്റിപ്പറ്റി നടന്ന വിവാദത്തെ പറ്റിയും നയന്‍താര അന്ന് പറഞ്ഞു. ആദ്യം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി തെരഞ്ഞെടുത്ത താരങ്ങളില്‍ നയന്‍താരയുമുണ്ടായിരുന്നു.
പിന്നീട് കളി കാണാന്‍ നയന്‍താര എത്തിയില്ല എന്നതിന്റെ പേരില്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നയന്‍താരയെ മാറ്റുകയായിരുന്നു. ഇത് തമിഴ് നാട്ടില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. അതിനെ പറ്റി നയന്‍താര പറഞ്ഞത് കുസേലന്‍ സെറ്റില്‍ അമിത ചൂടു കാരണം തലചുറ്റിവീണതിനെ തുടര്‍ന്നാണ് കളി കാണാന്‍ എത്താനാകാതെ പോയതെന്ന് നയന്‍താര പറഞ്ഞിരുന്നു. ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ വിശ്രമത്തിലായതെന്നും നയന്‍താര പറഞ്ഞിരുന്നു.
ഇക്കാര്യം സെറ്റിലെ ആരോടു ചോദിച്ചാലും പറയുമെന്നും നയന്‍താര പറഞ്ഞിരുന്നു. എന്നെ ഒഴിവാക്കിയ വിവരം കേട്ട് ഞാന്‍ ഞെട്ടി. സമവായ ചര്‍ച്ചയ്ക്ക് താന്‍ തയ്യാറായിരുന്നുവെന്നും തനിക്ക് ക്രിക്കറ്റ് ഒരുപാട് ഇഷ്ടമാണെന്നും നയന്‍താര പറഞ്ഞിരുന്നു. എന്നാല്‍ തമിഴകത്ത് കാലുറപ്പിച്ചതിന് ശേഷം മലയാള സിനിമയിലേക്ക് അധികം എത്തിനോക്കാറില്ലാത്ത താരത്തോട്ട് മലയാള സിനിമയില്‍ ആരോടെങ്കിലും വാശിയുണ്ടോ എന്ന ചോദ്യത്തിന് ‘എനിക്ക് ആരോടും വാശിയില്ല.
ജീവതത്തോട് മാത്രമേ വാശിയുള്ളൂവെന്നും എന്നാലെ വിജയിക്കാനാകൂവെന്നുമായിരുന്നു താരത്തിന്റെ മറുപടി. എന്റെ എല്ലാ സിനിമയും തുടങ്ങുന്നതിന് മുമ്പു സത്യന്‍ അന്തിക്കാട് സാറിനെ വിളിക്കാറുണ്ട്. അദ്ദേഹം എന്റെ ഗുരുനാഥനാണ്. ഓണത്തിനും വിഷുവിനും വിളിക്കും. അവരെ സന്തോഷിപ്പിക്കാന്‍ നമുക്കു ചെയ്യാവുന്ന ചെറിയ കാര്യങ്ങളല്ലേ അതൊക്കെ…അതെല്ലാം ഞാന്‍ ചെയ്യാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരാവുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര ജനിച്ചത്. 1984 നവംബര്‍ 18ാണ്, പില്‍ക്കാലത്ത് ആരാധകര്‍ ആഘോഷമാക്കാറുള്ള, ആ ജന്മദിനം. തിരുവല്ല ബാലികാമഠം ഹൈസ്‌കൂളിലും, മാര്‍ത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കൈരളി ടി.വിയില്‍ ചമയം എന്ന ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. പിന്നെ മോഡലിങ്ങിലേക്ക് തിരിഞ്ഞു.
ഒരുപാട് നല്ല നടീനടന്മാരെ മലയാളത്തിന് സമ്മാനിച്ച സത്യന്‍ അന്തിക്കാടാണ്, നയതാരയെയും കണ്ടെത്തിയത്. സത്യന്റെ മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായിക ആയിട്ടായിരുന്നു, അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. 2011 ഓഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തില്‍ നിന്നും അവര്‍ ഹിന്ദുമതം സ്വീകരിച്ചു. ശേഷം നയന്‍താര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.