in

15 വർഷം മുമ്പ് ഞങ്ങളുടെ വിവാഹം നടന്ന അതേ ക്ഷേത്രം, അണ്ണാമലൈയാർ ക്ഷേത്രത്തിൽ ദർശനം നടത്തി സംഗീത, ചിത്രങ്ങൾ വൈറൽ

സമ്മർ ഇൻ ബത്ലഹേം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സംഗീത. 2009-ലായിരുന്നു സംഗീത വിവാഹിതയാകുന്നത്.

വിവാഹം ശേഷം സംഗീത വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വർഷമിറങ്ങിയ വാരിസ്, തമിഴാരസൻ എന്നീ സിനിമകളിൽ സംഗീത അഭിനയിച്ചിട്ടുണ്ടായിരുന്നു. ടെലിവിഷൻ മേഖലയിൽ സജീവമായി സംഗീതയുണ്ട്.

ഗായകനായ കൃഷിനെയാണ് താരം വിവാഹം ചെയ്തത്. ശിവിയ എന്നാണ് ഏക മകളുടെ പേര്. വിവാഹം കഴിഞ്ഞതിന്റെ പതിനഞ്ചാം വിവാഹ വാർഷികത്തിൽ കല്യാണം നടന്ന അണ്ണാമലൈയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് സംഗീത.

”തിരുവണ്ണാമലൈ.. 15 വർഷം മുമ്പ് എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ ഞങ്ങൾ ജീവിതം ആരംഭിച്ച അണ്ണാമലയാർ ക്ഷേത്രം.ഞങ്ങളുടെ വാർഷിക ദിനത്തിൽ ഈ സ്ഥലം വീണ്ടും സന്ദർശിക്കാനുള്ള ഒരു ദിവ്യാനുഭൂതി ഒപ്പം എന്നേക്കും ഒരുമിച്ചു നിൽക്കാനുള്ള ഒരു കാരണം കണ്ടെത്താൻ ഞങ്ങളെ പ്രേരിപ്പിച്ചതിന് ദൈവത്തിന് നന്ദി..”, സംഗീത അവിടെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെയെന്നും വിവാഹ വാർഷിക ആശംസകൾ നേർന്നും ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.

Written by admin

മരുഭൂമിയിൽ അകപ്പെട്ടു പോയപ്പോൾ ഭാര്യ 8 മാസം ഗർഭിണിയായിരുന്നു

ദിലീപ് അല്ല ഇവരാണ് തന്റെ ലോകം എന്ന് കാവ്യ കിടിലൻ ലുക്കിൽ ആണല്ലോ എന്ന് പ്രേക്ഷകർ