അധ്യാപികയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മിയുടെ ഏറ്റവും പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്നു. സമൂഹമാധ്യമത്തിലൂടെ സാമൂഹികപരമായ കാര്യങ്ങളെക്കുറിച്ച് തുറന്നു നിലപാടുകൾ വ്യക്തമാക്കാറുള്ള ശ്രീലക്ഷ്മിയുടെ പോസ്റ്റുകളും അഭിമുഖങ്ങളും ഇതിനുമുമ്പും വൈറലായി മാറിയിട്ടുണ്ട്.മിക്കതും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളതാണ്. ഈ അടുത്തു താരം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും അച്ഛനെക്കുറിച്ചും ഒക്കെ മനസ്സുതുറന്നിരുന്നു. വിവാഹതട്ടിപ്പു വീരനായ ഒരു അച്ഛനാണ് തൻറെതെന്നും അമ്മ മാത്രമായിരുന്ന ലോകത്താണ് താൻ വളർന്നുതെന്നും ശ്രീലക്ഷ്മി മാനസ് തുറന്നു. ശ്രീലക്ഷ്മിയുടെ അഭിമുഖം കണ്ടു എഴുത്തുകാരി
ശാരദക്കുട്ടി എഴുതിയ പോസ്റ്റും എയർ ശ്രദ്ധ നേടുകയാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം : അച്ഛനാരെന്നന്വേഷിച്ച് മടിക്കുത്തിൽ കത്തിയും മനസ്സിൽ പകയുമായി അലയുന്ന ഒരുപാട് അരക്ഷിത ആൺപ്രതിനിധാനങ്ങളെ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. ദേവാസുരം, ഒരു യാത്രാമൊഴി അങ്ങനെ ഒട്ടേറെ സിനിമകൾ.
മനക്കലെ പണിയെടുത്തു തളർന്നു വരുന്ന നെല്ലുകുത്തുകാരി പാറുക്കുട്ടിയമ്മയുടെ മകനെന്നതിനേക്കാൾ, പകിടകളിക്കാരൻ കോന്തുണ്ണി നായരുടെ മകനാണെന്നഭിമാനിക്കുന്ന മകനെ നാലുകെട്ടിലും വായിച്ചിട്ടുണ്ട്.അച്ഛനെ കാണുകയേ വേണ്ട, അയാളാരാണെന്നറിയുകയേ വേണ്ട, അയാളെന്ന് സംശയം തോന്നിയ ഒരാളെ fb യിൽ കണ്ടപ്പോൾ തന്നെ block ചെയ്ത് ഓടിപ്പോയ, താൻ അമ്മയുടെ മാത്രം മകളാണെന്നഭിമാനിക്കുന്ന ഒരു പെൺകുട്ടിയെ സിനിമയിൽ പോലും നമ്മൾ കണ്ടിട്ടില്ല.
ഇവിടെ കമൻ്റ് box ലെ വീഡിയോ കണ്ടു നോക്കൂ. അവളുടെ മടിക്കുത്തിലല്ല കത്തി. വാക്കുകളിലാണ്. സിനിമാക്കാരെല്ലാം, ചാനലുകളെല്ലാം, മാധ്യമങ്ങളെല്ലാം പകയുള്ള, പൗരുഷത്തിൻ്റെ മീശ പിരിച്ച ആണ്മക്കളുടെ പിന്നാലെയാണ്. പൊള്ളുന്ന പെണ്ണനുഭവങ്ങൾ ആരും കാണാനുമില്ല. കേൾക്കാനുമില്ല.
തന്തക്ക് പിറക്കണമെന്ന വായ്ത്താരി ഇന്നും മുഴക്കാൻ മടിയില്ലാത്ത സാംസ്കാരിക ലോകമേ, തള്ളക്ക് പിറന്ന പെണ്ണുങ്ങളെ കൂടി കേൾക്കൂ:.. ഇത് കേട്ടപ്പോൾ വീര്യമുള്ള ശ്രീലക്ഷ്മി അറക്കലിനെ കണ്ണു നനഞ്ഞ് ഞാനൊന്നു കെട്ടിപ്പിടിച്ചു. എൻ്റെ മോളേ എന്നാദ്യമായി അവളെ വിളിച്ചു ഞാൻ.’