സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ശ്രദ്ധ നേടിയ ശ്രീലക്ഷ്മി അറക്കൽ ബിഗ് ബോസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ഈ അടുത്ത് ബിഗ് ബോസിനെ കുറിച്ച് ചില ആരോപണങ്ങൾ അഖിൽ മാരാർ ഉന്നയിച്ചിരുന്നു. പറഞ്ഞതിനോട് താൻ പൂർണമായും യോജിക്കുന്നു എന്നാണ് ശ്രീലക്ഷ്മി അറക്കൽ പറയുന്നത്.
ബിഗ് ബോസ് മുമ്പുള്ള സീസണിൽ രണ്ടുതവണ തന്നെ വിളിച്ചിരുന്നുവെന്നും അതിനുവേണ്ടി താൻ ചില മീറ്റിങ്ങുകൾ അറ്റൻഡ് ചെയ്തിരുന്നു എന്നും അഖിൽ പറഞ്ഞ ആരോപണങ്ങൾ വളരെ സത്യസന്ധമായ കാര്യമാണെന്നും തനിക്കത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ ബിഗ്ബോസിൽ ഇത്തരത്തിൽ കാസ്റ്റിംഗ് കൗച് ഇല്ലെന്നു പറഞ്ഞ പലരും തന്നോട് ഉണ്ടെന്ന് ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളതായും ഇപ്പോഴൊക്കെ മാറ്റി പറയുന്നതാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.
അതേസമയം ഷോയിലെ മത്സരാർത്ഥിയായ ജാസ്മിനെ കുറിച്ചും ശ്രീലക്ഷ്മി പറഞ്ഞു.ജാസ്മിനെ കാണുന്നതുതന്നെ തനിക്ക് നെഗറ്റീവ് ആണെന്നും ബിഗ്ബോസ് ഇത്തവണത്തെ സീസൺ താൻ കാണാത്തതിന്റെ പ്രധാന കാരണം ജാസ്മിൻ ആണെന്നും വളരെ മോശം ആണെന്നും ശ്രീലക്ഷ്മി പറഞ്ഞു. ജാസ്മിനെ പോലെ തന്നെ മറ്റു പലരും എന്തിനൊക്കെ വേണ്ടി വന്നതുപോലെയാണെന്നും നല്ലൊരു മികച്ച മത്സരാർത്ഥിയെ ബിഗ്ബോസിൽ ഇത്തവണത്തെ സീസണിൽ ഒരിക്കലും പ്രേക്ഷകർക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പറഞ്ഞു.