നടൻ കൊച്ചിൻ ഹനീഫയെ കുറിച്ച് പറയുമ്പോൾ മലയാളി പ്രേക്ഷകർക്കെല്ലാം ഒരു വേദനയുണ്ടാവുമെന്നത് ഉറപ്പാണ് കാരണം മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മുഖമാണ് കൊച്ചിൻ ഹനീഫയുടെ. നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒക്കെ നമ്മുടെ ഹൃദയത്തിൽ ഇടം നേടിയ നടനായിരുന്നു കൊച്ചിൻ ഹനീഫ അദ്ദേഹത്തിന്റെ സിനിമകളിൽ വാത്സല്യം എന്ന അദ്ദേഹം സംവിധാനം ചെയ്ത ചിത്രം മാത്രം മതി എന്നു ഓർമ്മിച്ചുവയ്ക്കാൻ അടുത്ത സമയത്ത് കൊച്ചിൻ ഹനീഫയുടെ ഓർമ്മദിനമായിരുന്നു 2010 ഫെബ്രുവരി രണ്ടിനാണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറയുന്നത്
കരൾ രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വേർപിരിയൽ ഇപ്പോൾ ഇതാ 2015 കൊച്ചിൻ ഹനീഫയെ കുറിച്ച് ഭാര്യ ഫാസില പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത് വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഭർത്താവിനെ കുറിച്ച് ഫാസില സംസാരിച്ചത് അദ്ദേഹം തങ്ങളെ വേർപിരിയുന്ന സമയത്ത് തങ്ങളുടെ മക്കൾക്ക് വെറും മൂന്നു വയസ്സ് മാത്രമാണ് പ്രായം ഒരുപാട് കാത്ത് കിട്ടിയ കുട്ടികളും അവരുടെ ഭാവിയെ കുറിച്ച് ഓർത്തിട്ട് ആയിരിക്കാം ഒരിക്കലും അദ്ദേഹം തന്നെ ബാധിച്ച കരൾ രോഗത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ല തമിഴിലും തെലുങ്കിലും മലയാളത്തിലും ഒക്കെ അദ്ദേഹം ഓടിനടന്ന് അഭിനയിക്കുകയായിരുന്നു. ഒരു ചെറിയ പനി വന്നാൽ പോലും വല്ലാതെ ബഹളമുണ്ടാക്കുന്ന ഒരാളാണ് താൻ പിന്നെ ഞാൻ മുഴുവൻ സമയവും കൂടെയിരിക്കണം പക്ഷേ ഇത്ര ഗുരുതരമായ രോഗം പത്തു വർഷമായി കൂടെയുണ്ടായിരുന്നു എന്ന് ഒരു സൂചന പോലും അദ്ദേഹം എനിക്ക് തന്നില്ല
എന്തുപറ്റിയെന്ന് അദ്ദേഹത്തോട് ചോദിക്കണമെങ്കിൽ അദ്ദേഹം ഒരല്പമെങ്കിലും ക്ഷീണം പുറത്തു കാണിക്കണം. അദ്ദേഹത്തിന്റെ സഹായിയാണ് പിന്നീട് പറയുന്നത് ഡോക്ടറുടെ മുറിയിൽ കയറുമ്പോൾ അയാളെ പോലും പുറത്തു നിർത്തുമായിരുന്നു എന്ന് അയാൾ വഴിയെങ്ങാനും ഞാൻ രോഗവിവരം അറിഞ്ഞാൽ തകർന്നു പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു ഒരുപക്ഷേ കുറച്ചു കൂടി സൂക്ഷിച്ചിരുന്നുവെങ്കിൽ നേരത്തെ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കരൾ രോഗം മൂർച്ഛിച്ച പിന്നീട് ക്യാൻസറായി മാറുമായിരുന്നില്ല എന്നും ഭാര്യ ഓർമ്മിക്കുന്നു മരിക്കുന്നതിന് നാലുമാസം മുൻപ് മാത്രമാണ് അദ്ദേഹത്തിന്റെ രോഗം ഇത്ര ഗുരുതരമാണെന്ന് താൻ തിരിച്ചറിയുന്നത് തന്നോട് പറയരുതെന്ന് അനുജന്മാരെ എല്ലാം തന്നെ അദ്ദേഹം ചട്ടം കേട്ടിയിരുന്നു..