രാഷ്ട്രീയത്തിലിറങ്ങി എന്നതിന്റെ പേരിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ ട്രോളുകൾ അടക്കം നേരിടേണ്ടിവന്ന ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പലരും പറയുന്നത് ഇപ്പോൾ രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥി പട്ടികയുടെ അവസാനഘട്ട തിരഞ്ഞെടുപ്പിലാണ് കടുത്ത മത്സരം ആയിരിക്കും ഇത്തവണ ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാവുക തൃശ്ശൂരിൽ സുരേഷ് ഗോപിയും പത്തനംതിട്ടയിൽ പിസി ജോർജും ചാലക്കുടിയിൽ മേജർ രവിയും ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാവുന്നത് അടുത്തിടെ ബിജെപിയിൽ അംഗത്വം എടുത്ത് വ്യക്തിയാണ് മേജർ രവി ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നടേ സന്ദർശിച്ച ശേഷമാണ് അംഗത്വം എടുത്തത്
ഈ സാഹചര്യത്തിൽ നേരത്തെ സുരേഷ് ഗോപിയെ പിന്തുണച്ച മേജർ രവി രംഗത്ത് വന്നതാണ് ശ്രദ്ധ നേടുന്നത് സുരേഷ് ഗോപിയെ പോലൊരു നേതാവിനെ കാണാൻ ആണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത് അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നതല്ല ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ഇങ്ങനെയൊരു മനുഷ്യൻ വളരെ വ്യത്യസ്തമാണ് സുരേഷ് ഗോപി യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്നെ സമ്പാദ്യത്തിൽ നിന്നും പണം മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാവുന്നതാണ്
അങ്ങനെയുള്ള ഒരു മനുഷ്യനെ കുറിച്ച് പല ട്രോളുകളും പരിഹാസങ്ങളും ഇറങ്ങുന്നത് കാണാം. എനിക്ക് തോന്നുന്നത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാതെ ചിലവന്മാരാണ്. ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നില്ല അവർ ചെയ്യാത്തത് പോലും സ്വന്തം കാശ് മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത് അതേസമയം അദ്ദേഹം ഒരു നടൻ എന്ന നിലയിൽ ഒരു സിനിമയിൽ അഭിനയിക്കാൻ പോയാൽ അവിടെ അദ്ദേഹം എനിക്ക് ഇത്ര തുക വേണമെന്ന് ബാർഗെയിൻ ചെയ്യും എന്നാൽ ആ വാങ്ങുന്നത് അപ്പുറത്ത് കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ ഇതെല്ലാം കണ്ട ശേഷം ഞാൻ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്തു പറയുന്നില്ല എന്ന് ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പോയിക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി അങ്ങനെയുള്ള ഒരു നേതാവിനെയാണ് എന്നെപ്പോലെയുള്ള ഒരു പട്ടാളക്കാരൻ കാണാനാഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്