in ,

ഓൺലൈനിൽ എന്തെങ്കിലും വിളിച്ചു പറയും, പക്ഷെ ഒരു പെണ്ണിൻറെയടുത്ത് എങ്ങനെ  പെരുമാറണമെന്ന് ഷൈനിനു വ്യക്തമായ ബോധ്യമുണ്ട്!!!

ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രത്തിൽ എത്തിയ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് മെറീനm ഒരു അഭിമുഖത്തിലൂടെ ഷൈൻ ചാക്കോയെ കുറിച്ച് നടി മനസ്സു തുറക്കുകയാണ്.

താരത്തിന്റെ വാക്കുകൾ : കൃത്യമായി കാര്യങ്ങൾ ചെയ്യുന്ന എല്ലാത്തിനെയും പറ്റി നല്ല ബോധ്യമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം.ചില കാര്യങ്ങൾ പറയുമ്പോൾ അതെനിക്ക് മനസ്സിലാക്കി എടുക്കാൻ അല്പം സമയം എടുക്കാറുണ്ട്. അദ്ദേഹം പറയുന്നത് ശരിയല്ലെന്ന് ആദ്യം തോന്നുമെങ്കിലും പിന്നീട് നന്നായി ചിന്തിച്ചു നോക്കിയാൽ അദ്ദേഹം പറഞ്ഞതിൽ എന്തൊക്കെയോ കാര്യമുണ്ടെന്ന് മനസ്സിലാവുകയും ചെയ്യും. ഓൺലൈനിൽ എന്ത് പറഞ്ഞാലും വൈറലാകുന്ന താരം കൂടിയാണ് ഷൈൻ. പക്ഷേ യഥാർത്ഥത്തിൽ അദ്ദേഹം അങ്ങനെ ഒരാൾ അല്ല. ശരിക്കുമുള്ള അദ്ദേഹത്തെ അറിയണമെങ്കിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ പോകണം. വളരെ പ്രൊഫഷണൽ ആയ ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോഎന്ന് നടി പറയുന്നു

ഓൺലൈനിൽ എന്തൊക്കെ വിളിച്ചു പറയുമെങ്കിലും ഒരു പെൺകുട്ടിയുടെ അടുത്ത് എങ്ങനെയൊക്കെ പെരുമാറണമെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ട്. അത്രയും പെർഫെക്റ്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് ഷൈൻ താരം മനസ്സ് തുറന്നു.

Written by amrutha

ഞങ്ങളുടെ അഞ്ചു കുട്ടിയെ നന്നായി നോക്കണേ!!! വിവാഹ തീയതി പങ്കുവെച്ച് ഗോപികയും ജി പിയും

കുഞ്ഞു വയറിൽ കൈവെച്ച് ജഗത്!!! പ്രണയകഥകളിലെ നായികയെ പോൽ അമല പോൾ