ഇതിഹാസ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരോദയം ആയിരുന്നു ഷൈൻ ടോം ചാക്കോ. അസിസ്റ്റൻറ് ഡയറക്ടറായി നിരവധി ചിത്രങ്ങളിലൂടെ പ്രവർത്തിച്ച ഷൈൻ വളരെ പെട്ടന്നായിരുന്നു മലയാളികൾക്കിടയിലെ പ്രിയങ്കരനായ നടനായി മാറിയത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ഷൈൻ അറസ്റ്റിലാകുന്നത്.
ശിക്ഷ കഴിഞ്ഞതിനുശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായി. ഇപ്പോൾ തെന്നിന്ത്യ അടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പ്രമോഷൻ അഭിമുഖത്തിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിന് ശേഷം തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി നടൻ രംഗത്തെത്തിയിരിക്കുകയാണ്.
ഒരിക്കൽ ഒരു ഐപിഎസുകാരൻ പറഞ്ഞതുകേട്ടു, ‘ഇവനൊക്കെയാണോ സിനിമയിൽ വലിയ ആണ് എന്ന് പറഞ്ഞു, പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ടവനല്ലേ .. പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ട്, ശിക്ഷ അനുഭവിച്ച് പുറത്തുവന്ന മനുഷ്യൻ നല്ലതാകുന്നത് സമൂഹത്തിന് കാണാൻ പറ്റാത്ത അവസ്ഥയാണ്. ഒരാൾ കുറ്റം ചെയ്താൽ അയാള്‍ നന്നാകുന്നതിനു വേണ്ടിയല്ലേ ജയിൽ ശിക്ഷ കൊടുക്കുന്നതെന്നും അയാൾ നന്നായാൽ പറയും ഇവനൊക്കെ നന്നായിട്ട് എന്ത് ചെയ്യാനാണെന്ന് ചോദിക്കുകയും ചെയ്യും അത്തരമൊരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നും നടൻ പറഞ്ഞു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടതാണ് ജയിലിൽ ആയതിനുശേഷം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് ഒരുപാട് പേർ പറഞ്ഞു പിടിക്കപ്പെട്ടത് അടിക്കാത്തതു കൊണ്ടാണ് അടിക്കാതിരുന്ന സമയത്താണ് ജയിലിൽ അകപ്പെട്ടത് എന്നാൽ ഇപ്പോൾ അടിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി ഏറ്റവും മുകളിൽ ഇതൊക്കെ താൻ തമാശയ്ക്ക് പറയുന്നതാണെന്ന് രസകരമായി കൂട്ടിച്ചേർത്തു