മലയാളത്തിന്റെയും അന്യഭാഷയുടെയും പ്രിയപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. കുറച്ചുനാളുകൾക്ക് മുൻപായിരുന്നു ഷൈൻ പ്രണയത്തിലാണെന്ന് സൂചന പ്രേക്ഷകർക്ക് നൽകിയത്. മോഡലും മേക്കപ്പ് ആർട്ടിസ്റ്റും ആയ തനൂജയാണ് വധു. ഏറ്റവും അടുത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നിശ്ചയം സംഘടിപ്പിച്ചത്. സഹോദരി തനുവിനെ ചേർത്തുനിർത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വിവാഹ നിശ്ചയത്തിന്റെ ഒഫീഷ്യൽ ആയ വാർത്ത നടൻ പുറത്തുവിട്ടത്.
ഇളം പിങ്ക് നിറത്തിലുള്ള ഉള്ള ഡ്രസ്സ് ആയിരുന്നു ചടങ്ങിൽ ഇരുവരും ധരിച്ചത്. വിവാഹനിശ്ചയത്തിന്റെ മനോഹരമായ നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ ആയി എത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ഒരുമിച്ചുള്ള പ്രണയാർദ്രമായ ചിത്രങ്ങളും പ്രേക്ഷകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സ്ഥിരമായി സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിൽ എല്ലാം ഷൈനിന്റെ ഒപ്പം തനുജയും എത്താറുണ്ട്. ചടങ്ങുകളുടെ വീഡിയോകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുമുണ്ട്. മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് തനൂജ തന്നെ കൂട്ടുകാരി ആണെന്നായിരുന്നു ഷൈൻ മറുപടി നൽകിയത്.