in

വണ്ണമുള്ള സയനോര ഷോട്സ് ധരിച്ചത് നമ്മുടെ സംസ്ക്കാരത്തിനു ചേർന്നതല്ല, പ്രതിഷേധവുമായി സൈബർ ആങ്ങളമാർ

മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശൻ, ശില്‍പ ബാല, മൃദുല മുരളി, ഭാവന എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സയനോര പങ്കുവെച്ചുരുന്നു. എന്നാല്‍ നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൂടുതലും സയനോരയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സൈബര്‍ ആങ്ങളമാരുടെ വിമര്‍ശനം.

സയനോര വീഡിയോയില്‍ ഷോട്ട്‌സ് ധരിച്ചിരിക്കുന്നതാണ് മിക്ക ആളുകളുടെയും പ്രശ്‌നം. ഈ വേഷം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. താരത്തിന്റെ നിറത്തെയും ശരീരത്തെയും മോശം പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശൻ, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

‘ഇത് ഞങ്ങളുടെ രാത്രി’ എന്ന ക്യാപ്ക്ഷനോടെയാണ് സൈനോര രസകരമായ വീഡിയോ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെ ശ്വേത മേനോന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കനി കുസൃതി, റിമി ടോമി എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്.

Written by admin

പ്രശസ്‌ത സിനിമ നടൻ റിസ ബാവ വിടവാങ്ങി.. ആദരാഞ്ജലികൾ അറിയിച്ചു സിനിമ ലോകം… !!!

അമ്മയെ അവസാനമായി കാണാൻ ചെന്നപ്പോൾ ജൂഹി തന്നെ നോക്കിയപ്പോൾ നെഞ്ചുപിടഞ്ഞുപോയി- നിഷ സാരം​ഗ്