in

പ്രശസ്‌ത സിനിമ നടൻ റിസ ബാവ വിടവാങ്ങി.. ആദരാഞ്ജലികൾ അറിയിച്ചു സിനിമ ലോകം… !!!

മലയാള സിനിമയിൽ മറ്റൊരു താരത്തിന്റെ മരണ വാർത്തയാണ് പുറത്ത് വരുന്നത്. പ്രശസ്ത സിനിമ നടൻ റിസ ബാവയാണ് ഇപ്പോൾ നമ്മളെ എല്ലാവരെയും വിട്ട് വിടവാങ്ങിയത്. വിടവാങ്ങിയത് തന്റെ നാല്പതിനാല് വർഷത്തെ അഭിനയ ജീവിതം അവസാനിപ്പിച്ച് കൊണ്ട്. മരണ വാർത്ത അറിഞ്ഞു ഞെട്ടിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും. ഹൃദയാഘാതം ആണ് മരണ കാരണം.

ആശുപത്രിയിൽ എത്തിച്ചെങ്കിലും താരത്തിന്റെ ജീവൻ രക്ഷിക്കാൻ പറ്റിയില്ല. ഡോക്ടർ പശുപതി എന്ന സിനിമയിൽ കൂടിയാണ് റിസ ബാവ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് ആദ്യ സിനിമയിൽ കോമഡി വേഷത്തിൽ ആണ് താരം എത്തിയത് എന്നാൽ അടുത്ത സിനിമയിൽ മലയാളികളെ ഞെട്ടിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിൽ ആണ്. ഹരിഹരൻ നഗർ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ കഥാപാത്രം ആയിരന്നു. നൂറ്റിയമ്പതിൽ പരം സിനിമയിൽ താരം അഭിനയിച്ചുട്ടുണ്ട്.

വില്ലൻ ആയും സഹ താരം ആയും തന്റെ സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ്. സിനിമയിൽ മാത്രം അല്ല താരം ആദ്യ കാലങ്ങളിൽ ഒരുപാട് സീരിയലുകളിൽ തന്റെ അഭിനയം തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗം മലയാള സിനിമയിൽ തീരാ നഷ്ടം തന്നെയാണ്. നിരവധി താരങ്ങളും ആരാധകരും ആണ് താരത്തിന് ആദരാഞ്ജലികൾ അറിയിച്ചു കൊണ്ട് എത്തുന്നത്. ഒട്ടുമിക്ക എല്ലാ മലയാള താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ആത്മാവിനായി നമുക്ക് എല്ലാവരും പ്രാർത്ഥിക്കാം.

Written by admin

രേഷ്മ എന്ന താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ… !!

വണ്ണമുള്ള സയനോര ഷോട്സ് ധരിച്ചത് നമ്മുടെ സംസ്ക്കാരത്തിനു ചേർന്നതല്ല, പ്രതിഷേധവുമായി സൈബർ ആങ്ങളമാർ