മകൾ ശിൽപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ സമൂഹമാധ്യമത്തിൽ. ‘അടിക്കുറിപ്പുകൾ ആവശ്യമില്ല’ എന്ന കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകർക്കായി സമൂഹ മാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിൽപയെ ചേർത്തു പിടിച്ച് ചുംബിക്കുന്ന ലേഖയാണ് ചിത്രത്തിൽ ഉള്ളത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. ഒറ്റനോട്ടത്തിൽ കണ്ടാൽ അമ്മയും മകളും ആണെന്ന് തോന്നില്ലെന്നും സഹോദരന്മാരെ പോലെയുണ്ടെന്നും ആരാധനകൾ നൽകി.
കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മകളുടെ ശിൽപയുടെ താമസം. ലേഖ ഇടയ്ക്കിടെ മകളെ സന്ദർശിക്കാൻ അമേരിക്കയിലേക്കു പോകാറുള്ളത് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.
പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകശ്രദ്ധ നേടാറുണ്ട്.
ലേഖയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശില്പ. ശില്പ വിദേശത്താണെന്നും അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീടാണ് എംജി ശ്രീകുമാറിനെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ രേഖയ്ക്ക് മക്കളില്ല. എംജി ശ്രീകുമാറിനൊപ്പം പൊതു ചടങ്ങുകളിലും വിദേശയാത്രകളിലും ഒക്കെ രേഖ പങ്കെടുക്കാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയം ആകാറുള്ളത്.