ഒരു ചിത്രം വിജയത്തിലെത്തുമ്പോൾ അതിലെ നായകനും സംവിധായകനും ഒക്കെ നിർമാതാവ് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നത് അന്യഭാഷയിലൂടെ പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. കേരളക്കരയിലും സമാനമായ സ്റ്റൈൽ ആവർത്തിക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൽ സ്റ്റീഫൻ. ലിസ്റ്റിൻ നിർമ്മിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം ആയിരുന്നു ഗരുഡൻ.ചിത്രത്തിൻറെ സംവിധായകനായ അരുൺ വർമ്മയ്ക്കാണ് താരം പുതിയ ആഡംബരക്കാർ സമ്മാനമായി നൽകിയത്.
ഗരുഡൻ ചിത്രത്തിൻറെ വിജയത്തിൻറെ ഭാഗമായാണ് അരുൺ വർമ്മയ്ക്ക് 20 ലക്ഷം രൂപ വിലവരുന്ന കിയ സെൽടോസ് സമ്മാനമായി നൽകിയത്. കാർ സമ്മാനിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറി.
മിഥുൻ മാനുവൽ തിരക്കഥയെഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിലെ നായകനായ എത്തിയത് സുരേഷ് ഗോപിയും ബിജുമേനോനും ആയിരുന്നു. ചിത്രത്തിൻറെ ലാഭവിഹിതത്തിൽ നിന്നാണ് ലിസ്റ്റിൻ അരുൺ വർമ്മയ്ക്ക് കാർ സമ്മാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രിയപ്പെട്ട സുഹൃത്തും നിർമ്മാതാവുമായ ലിസ്റ്റിംഗ് സ്റ്റീഫന് ഒരുപാട് നന്ദിയുണ്ടെന്നും ഒരു കാർ എന്നതിനപ്പുറം തന്നെ സംബന്ധിച്ച് വിലമതിക്കുന്ന ഒരു അംഗീകാരം ആയോ അവാർഡ് കണക്കാക്കുന്നു എന്നും അരുൺ വർമ സമൂഹമാധ്യമത്തിലൂടെ കുറിച്ചിട്ടുണ്ട്.