മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജയറാമിന്റെ വീട്ടിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. മാധ്യമങ്ങളടക്കം ആഘോഷിക്കുന്നത് മകൻ കാളിദാസ് ജയറാമിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ്. കഴിഞ്ഞദിവസം ആയിരുന്നു എല്ലാവർക്കും സർപ്രൈസ് നൽകിക്കൊണ്ട് കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയിച്ചടങ്ങ് പുറത്തുവന്നത്. മോഡൽ തരുണിയുമായി കാളിദാസ് പ്രണയത്തിൽ ആയിട്ട് കുറച്ച് അധികം നാളുകളായി.
ഇരുവരും സമൂഹമാധ്യമത്തിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടുകൂടിയാണ് പ്രണയത്തിൽ ആണെന്നുള്ള വാർത്തകളും പുറത്തുവിട്ടത്. വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കുടുംബം സംഘടിപ്പിച്ചു. എന്നാൽ വിവാഹ നിശ്ചയിച്ചടങ്ങിൽ മറ്റൊരാളാണ് വാർത്തകളിൽ കൂടുതലും തിളങ്ങിയത്. കാളിദാസിന്റെ സഹോദരിയായ മാളവികയാണ് ചിത്രങ്ങളിൽ ഉൾപ്പെടെ തിളങ്ങി നിന്നത്.
കാരണം ചക്കിയുടെ സ്വന്തം നവ് ഗിരീഷും ചടങ്ങിന് എത്തിയിരുന്നു. ഈ അടുത്തായിരുന്നു ചക്കി പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവന്നത്.
പ്രിയതമനോട് ചേർന്നുനിൽക്കുന്ന ചിത്രങ്ങൾ താരപത്രി പങ്കുവെച്ചതോടുകൂടിയാണ് പ്രണയത്തിൽ ആണെന്നുള്ള വാർത്തകളും പങ്കുവെച്ചത്. പക്ഷേ കാമുകൻ ആരാണെന്ന് വ്യക്തമാക്കിയില്ല. പിന്നീട് ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതോടു കൂടിയാണ് പ്രേക്ഷകർക്ക് ആളെ കണ്ടുപിടിച്ചത്.
വിവാഹ നിശ്ചയിച്ചടങ്ങിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്