സമൂഹമാധ്യമത്തിലൂടെ ബോഡി ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് വരുന്ന ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ അത് ഗുണത്തേക്കാളേറെ വലിയ ദോഷങ്ങളിലേക്ക് എത്തുമെന്ന് നടൻ കാളിദാസ് ജയറാം വ്യക്തമാക്കുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും കാളിദാസ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.
‘സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് നിരവധി ടിപ്‌സുകളാണ് പല രീതിയിൽ പ്രചരിക്കാറുള്ളത് ഇതൊക്കെ പലരും പരീക്ഷിക്കാനും ഉണ്ട്. ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളത് എന്നാണ് നടൻ തുറന്നുപറയുന്നത്. താരത്തിന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത് എന്നും വ്യക്തമാക്കി. നോ കാർബ് ഡയറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന ഭക്ഷണക്രമത്തിന് വലിയൊരു സ്വീകാര്യത ഈ അടുത്തകാലത്തായി പലരും ഇത് പരീക്ഷിച്ചു നോക്കാറുണ്ട് . കാർബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് രീതി.
നടനും ഈ ഡയറ്റ് പ്ലാൻ 20 ദിവസം പിന്തുടർന്നിരുന്നു അങ്ങനെ ആയിരം കലോറി ആണ് കുറഞ്ഞത്. പക്ഷേ അതിനു പിന്നാലെ വലിയ രീതിയിലുള്ള ക്ഷീണവും ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടാൻ തുടങ്ങി.ഓരോരുത്തരുടെ ശരീരവും ആരോഗ്യവും ആരോഗ്യവും മനസ്സിലാക്കി വേണം ഡയറ്റ് പ്ലാൻ ചെയ്യാനൊന്നും നടൻ സ്റ്റോറിയിലൂടെ പങ്കുവെച്ചു.