കേരളക്കരയിൽ എന്ത് ആഘോഷം ഉണ്ടെങ്കിലും അനുശ്രീ ഒരു ഫോട്ടോഷൂട്ട് നിർബന്ധമായും പങ്കുവെക്കാറുണ്ട്. ഇത്തവണ ദീപാവലിയിലാണ് താരം ഏറ്റവും പുതിയ ചിത്രങ്ങളുമായി ആരാധകശ്രദ്ധ നേടിയെടുത്തത്. തൊട്ടടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജാണ് അനുശ്രീക്ക് എല്ലായിപ്പോഴും പ്രേക്ഷകർ നൽകാറുള്ളത്.
ടെലിവിഷൻ ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അങ്ങനെയാണ് ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് കഥാപാത്രങ്ങൾ ഒക്കെ നാടൻ കുട്ടി ഇമേജ് ഉള്ളതായിരുന്നു.
അതിൽ നിന്നൊരു മാറ്റം വരണമെന്ന് അനുശ്രീയും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഇതിഹാസ എന്ന ചിത്രത്തിലൂടെ താരം തന്റെ ഇമേജ് കമ്പ്ലീറ്റ് പ്രേക്ഷകർക്കായി മാറ്റികൊടുത്തത്. പിന്നീട് അങ്ങോട്ട് വ്യത്യസ്തമായ വേഷങ്ങളും താരത്തെ തേടിയെത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായതോടുകൂടി താരത്തിന്റെ ഡ്രസ്സിംഗ് സ്റ്റൈലിൽ ഉൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങി. ഇപ്പോഴത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി താരം വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി സെലിബ്രിറ്റികളാണ് ചിത്രത്തിന് താഴെ കമൻറുകൾ നൽകിയ രംഗത്തെത്തിയിരിക്കുന്നത്.