ഒരുപാട് സിനിമയിലൊന്നും അഭിനയിച്ചില്ലെങ്കിൽ പോലും അഭിനയിച്ച സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ യുവ നടിയാണ് ആൽഫി പഞ്ഞിക്കാരൻ.മോഡലിങ് മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.സൺഡേ ഹോളിഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.
അരങ്ങേറിയ ആദ്യ സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റ ആരംഭം.ആദ്യ സിനിമയ്ക്ക് ശേഷം ശിക്കാരി ശംബു ,വള്ളിക്കുടിലിലെ വെള്ളക്കാരൻ,മാർക്കോണി മത്തായി,ഇളയരാജ,മാളികപ്പുറം, തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മാളികപ്പുറം എന്ന ഒറ്റ സിനിമകൊണ്ട് തന്നെ താരം മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും സാധിച്ചിരുന്നു.സിനിമയിൽ സൗമ്യ എന്ന കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.
അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപിടി മികച്ച സിനിമയുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മറ്റുള്ള യുവ നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റ ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ചിത്രങ്ങൾ.ദിപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയിരിക്കുന്നത്.കൈയിൽ ദീപങ്ങളുമായി നിൽക്കുന്ന താരത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ ഫോട്ടോസ് കാണാം.