മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലുമൊക്കെയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. തമിഴ് സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. നാല് തമിഴ് ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചു. പിന്നീട് മോഡലിംഗിലേക്ക് തിരിഞ്ഞു.
ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ സ്വാസിക എത്തിയിരുന്നു. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം തുടങ്ങിയവയാണ് അവയിൽ ചിലത്.
‘ഇന്നത്തെ കാലത്ത് ഇന്റിമേറ്റ് രംഗങ്ങൾ ക്യാമറ ട്രിക്ക് ആണെന്ന് പറഞ്ഞാൽ അത് ആരെങ്കിലും വിശ്വസിക്കുമോ എന്ന് പോലും എനിക്ക് അറിയില്ല. ചതുരത്തിൽ ക്യാമറ ട്രിക്ക് ആയിട്ട് ഒന്നും തന്നെയില്ല. ആ സിനിമയുടെ കഥയ്ക്ക് ആവശ്യമായ കാര്യങ്ങൾ നമ്മൾ ചെയ്ത് പോയി എന്നതേ ഉള്ളൂ. അതെല്ലാം നാച്ചുറലായി ചെയ്തു എന്നതിന് അപ്പുറത്തേക്ക് ഒന്നുമില്ല. ആ സിനിമയിൽ അത് ആവശ്യമായിരുന്നത് കൊണ്ട് അത് പറഞ്ഞു എന്നതേ ഉള്ളൂ’,എല്ലാവരും ഇക്വാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന കാലമല്ലേ ഇത്. നടന്മാർക്ക് ചെയ്യാമെങ്കിൽ അത്തരം വേഷങ്ങൾ നടിമാർക്കും ചെയ്യാം. മലയാള സിനിമ വളരണം എന്ന് എല്ലാവരും പറയും, ഇത്തരം കാര്യങ്ങൾ ഹിന്ദി അടക്കമുള്ള മറ്റു ഭാഷകളിൽ ചെയ്യാമെങ്കിൽ മലയാളത്തിലും ചെയ്യാം. അത് കാണുന്നുണ്ടെങ്കിൽ ഇതും കാണാം. അത്രയേ ഉള്ളൂ. വളരണം വളരണം എന്ന് പറയുമ്പോൾ നമ്മുടെ ചിന്താഗതി കൂടെ വളരണം. സ്ത്രീകൾ അത് കാണാൻ പാടില്ല. പുരുഷന്മാർക്ക് കാണാം എന്നൊക്കെയാണ് ഇവിടെ പൊതുവെ പറയുന്നത്. അങ്ങനെ വേണ്ടല്ലോ’,
‘പെൺകുട്ടികളൊക്കെ ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്ന, ഞങ്ങൾ അത് ചെയ്താൽ എന്താണെന്ന് ചോദിക്കുന്ന കാലമല്ലേ. അങ്ങനെ പറയുമ്പോൾ തീർച്ചയായും എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയേറ്ററിൽ പോയി കാണണം. അല്ലാതെ നമ്മളത് കണ്ടാൽ എന്താകും എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല’,
‘എ എന്ന് കേൾക്കുമ്പോൾ സോഫ്റ്റ് പോൺ സിനിമ എന്ന ചിന്തയാണ് ഇന്നും പലർക്കും. എ സർട്ടിഫിക്കറ്റിന് പല ഡെഫനിഷനുകളുണ്ട്. അത് മനസിലാക്കാതെയാണ് പലരും സംസാരിക്കുന്നത് എന്നും സ്വാസിക കൂട്ടിച്ചേർത്തു . അത് ചിന്താഗതിയുടെ കൂടെ പ്രശ്നമാണ്. എല്ലാ കാര്യത്തിലും ഓപ്പൺ ആകുന്നത് പോലെ ഇക്കാര്യത്തിലും ഓപ്പൺ ആയാൽ മതി. അപ്പോൾ വേറെ പ്രശ്നമൊന്നുമില്ല’, സ്വാസിക പറഞ്ഞു.