in

മൺപാത്രങ്ങൾ നിർമ്മിച്ച് ആർഷ!!! രാജസ്ഥാനി പെൺകുട്ടി തന്നെയെന്ന് ആരാധകർ

photos of Arsha Baiju making pottery

ആവറേജ് അമ്പിളി എന്ന വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ  താരമാണ് ആർഷ ബൈജു. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ആർഷ മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്.  അമ്പിളി എന്ന കഥാപാത്രമായാണ്  സീരിസിൽ എത്തിയത്. ചുരുങ്ങിയ സമയംകൊണ്ട് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അഭിനയരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത് പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയായിരുന്നു. അതിനുശേഷം മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിൽ വിനീതിന്റെ നായികയായി.

ചിത്രത്തിലെ  മീനാക്ഷി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെ മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി താരം അഭിനയിരംഗത്ത് തിളങ്ങിക്കൊണ്ട് നിൽക്കുകയാണ്. സമൂഹമാധ്യമത്തിലും വളരെയധികം സജീവമാണ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ഏറ്റെടുക്കുന്നത്.

രാജസ്ഥാനി സ്റ്റൈലിൽ മൺപാത്രങ്ങൾ നിർമ്മിക്കുന്ന ആർഷയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

മലയാളതനിമയുള്ള മുഖവും ചുരുണ്ട മുടിയും ഉള്ള ആർഷയ്ക്ക് നിരവധി ആരാധകരാണ് മലയാളത്തിലും അന്യഭാഷയിലുമായി ഉള്ളത്.  രാജസ്ഥാനി പെൺകുട്ടിയുടെ അതേ സൗന്ദര്യം ഉണ്ടെന്നാണ് പുതിയ ഫോട്ടോഷൂട്ടിന് താഴെ ആരാധകർ കമൻറുകൾ നൽകുന്നത്.

Written by amrutha

Meera Jasmine vacationing in America

എന്തിനാണ് ഈ മൗനം!!! അമേരിക്കയിൽ അവധി ആഘോഷിക്കുന്ന മീരാജാസ്മിൻ

Anikha Surendran stylish photos

ഒറ്റവാക്കിൽ സിമ്പിൾ ആൻഡ് സ്റ്റൈലിഷ്!!! കിടിലൻ ലുക്കിൽ അനിഖ സുരേന്ദ്രൻ