in

ഇതാണ് പാവങ്ങളുടെ ടോക്കിയോ!!! സ്റ്റൈലിഷായി വേറിട്ട ലുക്കിൽ പാർവതി തിരുവോത്ത്

Parvathy Thiruvothu makeover photos

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് നടി പാർവതി തിരുവോത്ത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുത്തൻ മേക്കോവറിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ പാർവതി വീണ്ടും ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ്. ഇത്തവണ സിംപിൾ ഡിസൈൻ വസ്ത്രത്തിലാണ് എത്തിയത്.ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. നിരവധി താരങ്ങളായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായി വന്നത്.

വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റുമാണ് ഫോട്ടോഷൂട്ടിലായി പെയർ ചെയ്തത്. ലൂസ് ഷർട്ടിന് ഒരു ബെൽറ്റും മാച്ച് ചെയ്തിട്ടുണ്ട്. കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.  സംഭവം കലക്കിയെന്നും ലുക്ക് കൊള്ളാമെന്നും ആരാധകർ കമൻറ്റുകളിലൂടെ പറയുന്നുണ്ട്. എന്നാൽ സിനിമകളൊന്നുമില്ലാത്ത സ്ഥിതിക്ക് ഫോട്ടോഷൂട്ട് ചെയ്ത് ജീവിക്കാം എന്ന തരത്തിലുള്ള ട്രോളുകളും താരത്തിനെതിരെ ഉയരുന്നുണ്ട്.

തമിഴിൽ വിക്രവുമൊത്ത് അഭിനയിച്ച തങ്കലാൻ എന്ന ചിത്രമാണ് റിലീസിനായി ഒരുങ്ങുന്നത്. മലയാളത്തിൽ ഇതിനോടകം നിരവധി ചിത്രങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും ഇതിനോടകം ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തന്റേതായ നിലപാടുകളും പാർവതി വ്യക്തമാക്കാറുണ്ട്.

താരത്തിന്റെ തുറന്നുപറച്ചിൽ പല വിമർശകരെയും സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാലും സോഷ്യൽ മീഡിയയിൽ ഒരുപറ്റം ആളുകൾ താരത്തിന്റെ ആരാധകരാണ്.

Written by amrutha

Srinda Arhaan photos in saree

‘സാരിയിൽ സുന്ദരികുട്ടിയായി നടി ‘ശ്രിന്ദ’….എന്തൊരു ചന്തമാണെന്ന് ആരാധകർ…!!!

lal-jose-talkes-arabikadha-set-insident

തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് ലാൽ ജോസ്