ലോക സുന്ദരിയും ബോളിവുഡിന്റെ പ്രിയപ്പെട്ട അഭിനയത്രിയുമായ ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ ഇൻഫ്ളവൻസറാണ് അമൃത. ടിക് ടോക് വന്നപ്പോഴായിരുന്നു അമൃത ഏറ്റവും അധികം സോഷ്യൽ മീഡിയയിൽ സജീവമായത്.
ഐശ്വര്യ റായിയുടെ മുഖസാദൃശ്യം ഉണ്ടെന്നാണ് താരത്തോട് ഏറ്റവും അധികം ആളുകൾ പറയുന്നത്. പിന്നീടങ്ങോട്ട് അമൃതയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി മാറുകയും ചെയ്തു.
നിരവധി ഫോട്ടോഷോട്ടുകളും അമൃതയ്ക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്. അഭിനയ ലോകത്തേക്കുള്ള വഴി തുറന്നു തന്നതും സോഷ്യൽ മീഡിയയാണെന്ന് അമൃത പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും വലിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
ഓണം വരുന്നതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസെർസും സെലിബ്രിറ്റുകളും എല്ലാം ഓണത്തിൻറെ സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിട്ടുണ്ട്. അമൃതയും ഇത്തവണ ഓണത്തിന് മുന്നോടിയായിയുള്ള ഫോട്ടോഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്. തുളസിമാലയം മുല്ലപ്പൂവും സെറ്റ് സാരിയും അണിഞ്ഞ് തനി നാടൻ പെൺകുട്ടി ആയാണ് അമൃത ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഭദ്ര എന്നാണ് ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി പേരാണ് ആശംസകൾ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്
വളരെ ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ ചിത്രങ്ങളൊക്കെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അമൃത തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. നന്ദിനി ആണോ എന്നായിരുന്നു താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട ആരാധകർ കമൻറുകൾ ചോദിച്ചത്. ഐശ്വര്യ റായിയുടെ വളരെയധികം രൂപ സാദൃശ്യം തോന്നിക്കുന്ന ചിത്രങ്ങളാണ് ആരാധകർ കമൻറുകൾ പറഞ്ഞു