in

ഭാര്യയെ എന്താ ഡാൻസ് കളിക്കാൻ വിളിക്കാത്തത്:  വൈറൽ കള്ളക്കണ്ണൻ ഡാൻസ് മാസ്റ്ററിന്റെ മറുപടി

ഈ അടുത്തകാലത്തായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഏറെ ശ്രദ്ധേയനായ ഡാൻസ് മാസ്റ്ററാണ് പ്രജിൻ. നിരവധി പെൺകുട്ടികൾക്കൊപ്പം മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കൊപ്പം ചുവടുവെച്ച ഈ ഡാൻസ് മാസ്റ്ററിനെ ശ്രദ്ധിക്കാത്ത മലയാളികൾ ഉണ്ടാവില്ല. മിക്കപ്പോഴും നിരവധി പെൺകുട്ടികൾക്കൊപ്പം ആണ് നൃത്തം ചെയ്യാറുള്ളത്.

അതുകൊണ്ടുതന്നെ വീഡിയോയും ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറാറുണ്ട്. സുന്ദരിമാർക്കൊപ്പം നൃത്തം ചെയ്യുന്ന ഈ കള്ളക്കണ്ണന് ആരാധകരും ഒരുപാടുണ്ട്. കണ്ണൻ, കൃഷ്ണൻ എന്നൊക്കെയാണ് താരത്തിന്റെ പോസ്റ്റിനു താഴെ ആരാധികമാർ നൽകുന്ന കമൻറുകൾ. ഇപ്പോഴിത ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിലൂടെ താരം തൻറെ ഡാൻസ് വർക്ഷോപ്പിനെ കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ്.

വിവാഹിതനാണോ എന്ന ആരാധികമാരുടെ ചോദ്യത്തിന് അതേ എന്നും   കല്യാണം കഴിഞ്ഞതാണെന്നും പ്രണയ വിവാഹമാണെന്നും  ഉത്തരമായി പ്രജിന്‍ പറഞ്ഞു. പിന്നെ എന്തുകൊണ്ടാണ് സുന്ദരിമാർക്കിടയിൽ ഭാര്യയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയോ ഡാന്‍സ് വീഡിയോ പോലും സോഷ്യല്‍ മീഡിയയില്‍ ഇടാത്തത് എന്നായിരുന്നു അവതാരകയുടെ  ചോദ്യം. ചേട്ടന്‍ ഇപ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നില്ലേ, അവർക്കിടയിൽ ഒരാൾ ആകാൻ എനിക്ക് താത്പര്യമില്ല’ എന്നു പറഞ്ഞാണ് ഭാര്യ മാറി നില്‍ക്കുന്നത്. പക്ഷെ  വളരെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്നും പ്രജിന്‍ അഭിമുഖത്തിൽ പറഞ്ഞു.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രജിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രന്റിംഗ് ആയി മാറാറുള്ളത്. മിക്കപ്പോഴും പഴയ മലയാളം ചിത്രങ്ങളിലെ ഗാനങ്ങളിനാണ് പ്രജിൻ ചുവടുകൾ വയ്ക്കാറുള്ളത്.

Written by amrutha

ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും പശ്ചാത്തപിക്കരുത്: സംശയമുണർത്തി അഭയയുടെ പുതിയ പോസ്റ്റ്

പിങ്ക് കളർ ബാർബി തീമിൽ ബർത്ത് ഡേ പാർട്ടി ഒരുക്കിയൊരുക്കി അന്ന ബെൻ : ചിത്രങ്ങൾ