in

ആരാധകർക്ക് മുന്നിൽ കാവാല ഡാൻസ് നമ്പറുമായി ഹണി റോസ്!!!  സദസ്സിനെ ഇളക്കിമറിച്ച് താരാറാണി

സോഷ്യൽ മീഡിയയിൽ വളരെയധികം ട്രെൻഡിങ് ആയി നിൽക്കുന്ന ഗാനമാണ് തമന്ന അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച കാവാല ഗാനം.  ജയിലർ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട സമയം തൊട്ട് ഇന്നുവരെ ഗാനത്തിന്റെ വരികൾക്ക് ചുവടുകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്m നിരവധി സെലിബ്രിറ്റീസ് അടക്കം തമന്നയുടെ സ്റ്റെപ്പുകൾ റീക്രീറ്റ് ചെയ്തിരുന്നു.ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ സ്റ്റെപ് നടി ഹണി റോസ് പങ്കുവെച്ചിരിക്കുകയാണ്. ഒരു സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങിന് എത്തിയ സമയത്താണ് സദസ്സിലുള്ളവർക്ക് വേണ്ടി വേദിയിൽ കാവാല ഗാനത്തിലെ സ്റ്റെപ്പുകൾ കാഴ്ചവച്ചത്.

കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി വേദികളിൽ ഇതിനോടകം മുഖ്യ അതിഥിയായി ഹണി റോസ് പോയിട്ടുണ്ട്. ഓരോ വേദികളിലും താഴത്തെ ഒരു നോക്ക് കാണാൻ തടിച്ചു കൂടുന്നത് വൻജനക്കൂട്ടമാണ്. തെലുങ്കാനയിൽ നടത്തിയ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനും നടിയെ കാണാനെത്തിയത് ആയിരങ്ങൾ ആയിരുന്നു. അതിനുമുമ്പ് അയർലണ്ടിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലും ഹണിറോസ് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മലയാളത്തിൽ മാത്രമല്ല താരമിപ്പോൾ അന്യഭാഷയിലും സജീവമാണ്. തെലുങ്ക് സിനിമയിൽ പച്ചപിടിച്ചതോടെ താരത്തിന് ആരാധകരും വർദ്ധിച്ചു. നിരവധി ഉദ്ഘാടന വേദികളാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഹണി റോസിന് ലഭിക്കുന്നത്.

 

View this post on Instagram

 

Shared post on

Written by amrutha

ദിലീപേട്ടൻ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് എന്നെ കണ്ടത്:  ജനപ്രിയ നായകനെ കുറിച്ച് നടി തമന്ന

വിവാഹശേഷം എന്തുകൊണ്ട് അഭിമുഖങ്ങൾ നൽകുന്നില്ല:  പ്രേക്ഷകർക്കുള്ള മറുപടിയുമായി മാളവിക കൃഷ്ണദാസ്