ജനപ്രിയ പ്രേക്ഷകർ ഇരുകൈ നീട്ടി സ്വീകരിച്ച കരിക്ക് വെബ്സൈറ്റിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് അമേയ മാത്യു. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയത്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി മാറാൻ സാധിക്കുകയും ചെയ്തു.
ഈ അടുത്തകാലത്താണ് താരം വിവാഹിതയാവാൻ പോവുകയാണ് എന്ന വാർത്ത പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ആ സന്തോഷവാർത്ത വെളിപ്പെടുത്തിയത്. വരന്റെ ചിത്രവും പിന്നാലെ തന്നെ പങ്കുവെച്ചിരുന്നു.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ഒരുമിച്ചുള്ള യാത്രകളും സന്തോഷം നിമിഷങ്ങളുമൊക്കെ നടി പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ താരം ഏറ്റവും പുതിയ ട്രെൻഡിങ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ക്യൂട്ട് ബാർബി ഗേൾ ചിത്രത്തിലെ ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത് ഗോകുൽ ആണ്. വെസ്റ്റേൺ ലേഡിയാണ് മനോഹരമായ വസ്ത്രം നൽകിയിരിക്കുന്നത്. രേണു ആണ് നടിയെ മേക്കപ്പ് ചെയ്തിരിക്കുന്നത്
കുറിപ്പ് വായിക്കാം:
പണ്ട് ‘I’m a Barbie Girl’ എന്ന പാട്ട് ടിവിയിൽ കാണുമ്പോൾ ”അമ്പമ്പാടി ഡിസ്കമ്പാടി’’ എന്ന് പാടി കൊണ്ട് നടന്ന ഞാൻ , ഇന്ന് ഒരു ബാർബി ഫോട്ടോഷൂട്ട് ചെയ്തപ്പോൾ…NB: ബാർബിയുടെ footwear അ!!!ല്പം വലുതയിപ്പോയി Guys !
.