അവതാരകയും മുന്‍ ബിഗ്ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയായി. രോഹിത്തുമായുള്ള വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് സാഫല്യമായത്. ഹിന്ദു ആചാരപ്രകാരമുള്ള താലിക്കെട്ടാണ് രാവിലെ നടത്തിയിരിക്കുന്നത്. താലികെട്ടിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ ലോകത്ത് വൈറല്‍ ആയി കഴിഞ്ഞു. കോഴിക്കോട് വെച്ചായിരുന്നു വിവാഹം. വൈകുന്നേരം റിസപ്ഷന് ക്രിസ്ത്യന്‍ ബ്രൈഡ് ലുക്കില്‍ എലീന എത്തും.
ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥിയായിരിക്കെയാണ് എലീന തന്റെ പ്രണയം തുറന്ന് പറയുന്നത്. കോളജില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. ഒളിച്ചോടി പോയി കല്യാണം കഴിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് വീട്ടുകാരുടെ സമ്മതം കിട്ടുന്നത് വരെ കാത്തിരിക്കുകയാണെന്ന് എലീന പറഞ്ഞിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുകുടുംബാംഗങ്ങളും വിവാവഹത്തിന് സമ്മതം മൂളുന്നത്.
തിരുവനന്തപുരത്ത് വെച്ച് വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തി. ആഗസ്റ്റില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എലീനയുടെ പ്രണയം സഫലമായിരിക്കുന്നത്.
ടിപ്പിക്കല്‍ ഹിന്ദു വെഡിങ് സാരി ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. വിവാഹസാരിയ്ക്കൊപ്പം ധരിച്ച ബ്ലൗസില്‍ വരനെയും വധുവിനെയും വിവാഹത്തിലേക്ക് കൊണ്ട് വരുന്നതാണ് ചെയ്തിരിക്കുന്നത്. വരന് കുതിരപ്പുറത്തും വധുവിനെ മഞ്ചലിലും കൊണ്ട് വരുന്ന ചിത്രങ്ങളാണ് നല്‍കിയത്. മാത്രമല്ല തന്റെ അപ്പന്റെയും അമ്മയുടെയും പേര് കൂടി അതിലെഴുതണമെന്നുള്ള ആഗ്രഹവും താരം സൂചിപ്പിച്ചിരുന്നു. കാഞ്ചീപുരത്ത് ബ്യൂട്ടിക് നടത്തുന്ന ആര്യ നായര്‍ എന്ന സുഹൃത്തായിരുന്നു എലീനയുടെ വിവാഹ സാരി ഒരുക്കിയത്.