അവതാരികയായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് എലീന പടിക്കൽ. നിരവധി മിനിസ്ക്രീൻ ഷോകളുടെ അവതാരികയായ താരത്തിൻറെ വിവാഹം നടന്നത് ഈഅടുത്ത ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ ചുരുങ്ങിയ രീതിയിൽ ആയിരുന്നു വിവാഹം നടത്തിയത്.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത് .ഭർത്താവിൻറെ പേര് രോഹിത് എന്നാണ്. വളരെയധികം സുന്ദരി ആയിട്ടാണ് വിവാഹദിനത്തിൽ എലീന എത്തിയത് . വിവാഹത്തലേന്ന് ഉള്ള ചടങ്ങുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വിവാഹ ദിനത്തിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് മിനിസ്ക്രീൻ താരം പങ്കുവെച്ചിരിക്കുന്നത്. മിനിസ്ക്രീൻ താരം ജിഷിൻ ആണ് ഈ കുറിപ്പ് എഴുതിയത്
കുറിപ്പ് വായിക്കാം: എലീനയുടെ ന കല്യാണം. കല്യാണമാണെന്നുള്ള അഹങ്കാരമൊന്നും അവൾക്കില്ല കേട്ടോ. ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ്. . തലേ ദിവസം മധുരം വെപ്പ് ന് തന്നെ ഞാനടക്കം, എല്ലാവരും കെട്ടിപ്പെറുക്കി പോയിരുന്നു. കലേഷേട്ടൻ ഒക്കെ അർമാദിക്കുവായിരുന്നു, കോവിഡ് പ്രോട്ടോക്കോൾ കാരണം അവരൊന്നും പിറ്റേ ദിവസത്തെ കല്യാണത്തിന് പങ്കെടുത്തില്ല(ആള് കൂടുതലാകുന്നത് കാരണം). എനിക്ക് പിന്നെ ഒരു ഉളുപ്പും ഇല്ലാത്തത് കൊണ്ട് പിറ്റേ ദിവസം കല്യാണത്തിനും പോയി . വീട്ടിൽ വന്ന് വീഡിയോസ് നോക്കിയപ്പോൾ എല്ലാം ഒന്നിച്ച് വെട്ടിക്കൂട്ടി ഇങ്ങനെ വോയിസ് add ചെയ്ത് ഇടാമെന്നു കരുതി . മ്മള് പിന്നെ കല്യാണത്തിന് പോയാലും അവിടെ ഒരു ട്രോൾ ഉണ്ടാക്കണമല്ലോ. ഇവൾക്ക് നമ്മൾ ഇത്രയെങ്കിലും പണി കൊടുക്കണ്ടേ.. എന്തൊക്കെ ആയാലും മ്മടെ Alina അല്ലേ.. കണ്ടിട്ട് അഭിപ്രായങ്ങൾ വാരിക്കോരി ചൊരിയൂ,നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം .