in

സ്ത്രീധനമായി പത്ത് പൈസ പോലും ഏട്ടന് കൊടുത്തിട്ടില്ല, മൃദുല വിജയ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും വിവാഹിതര്‍ ആയത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ഇരുവരും. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് താരങ്ങള്‍ രംഗത്ത് എത്താറുണ്ട്. വിവാഹത്തിന് ശേഷം പല ഗോസിപ്പുകളും ഇരുവരുടെയും പേരില്‍ എത്തി. ഇപ്പോള്‍ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് മൃദുല.

യുവയ്ക്ക് മൃദുല കൊടുത്ത സ്ത്രീധനം കണ്ടോ എന്ന തലക്കെട്ടില്‍ കുറേ വാര്‍ത്തകള്‍ കാണാന്‍ സാധിച്ചു. ഞാന്‍ ഏട്ടന് ഒരു രൂപ പോലും സ്ത്രീധനം കൊടുത്തിട്ടില്ല. അച്ഛനും അമ്മയും എനിക്ക് അണിയാന്‍ തന്ന ആഭരണങ്ങള്‍ കണ്ടിട്ടാണെങ്കില്‍ അത് വീട്ടുകാരുടെ സന്തോഷത്തിന് തന്നതാണ്. അതെന്റേത് മാത്രമാണ്. അത് ഒരിക്കലും ഞാന്‍ ഏട്ടന് കൊടുത്തിട്ടില്ല. പിന്നെയുള്ളത് രേഖ രതീഷിനെ ക്ഷണിക്കാത്തത് എന്ത് കൊണ്ടാണെന്നുള്ളതാണ്. അതും തെറ്റായിട്ടുള്ള ഒരു വാര്‍ത്തയാണ്.

രേഖ ചേച്ചി സാധാരണ ഒരു ആഘോഷങ്ങള്‍ക്കും പങ്കെടുക്കാറില്ല. പുള്ളിക്കാരി തന്നെ പറഞ്ഞ കാര്യമാണ്. നിങ്ങളെന്നെ കല്യാണം വിളിക്കണ്ട. വില്‍ച്ചാലും ഞാന്‍ വരില്ല. എന്റെ മകന്റെ കല്യാണത്തിന് പോലും പോകില്ല. രേഖ ചേച്ചി എന്‍ഗേജ്‌മെന്റിനും വന്നില്ലായിരുന്നു. ഞങ്ങള്‍ അതിനും ക്ഷണിച്ചിരുന്നു. ചേച്ചിയെ കാണാതെ വന്നപ്പോള്‍ ഓരോ ചാനലുകളും അവരുടെ ഇഷ്ടാനുസരണം വാര്‍ത്ത മെനഞ്ഞ് എടുത്തതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. പ്രതികരിക്കാന്‍ പോയാലും അത് മറ്റൊരു തരത്തില്‍ വാര്‍ത്തയാകും. അതുകൊണ്ട് ക്ഷമിക്കുകയാണ്.- മൃദുല വ്യക്തമാക്കി.

Written by admin

എലീന പടിക്കലും രോഹിത്തും വിവാഹിതരായി, വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് സാഫല്യം

പ്രണയത്തിലാണ്, വിവാഹ നിശ്ചയം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു, വിവാഹം എന്നായിരിക്കുമെന്ന് അറിയില്ല, റബേക്ക