നടിയും അവതാരകയുമായ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് എലീന പടിക്കൽ. ബിഗ്ബോസ് മലയാളത്തിലെ രണ്ടാം സീസണിലെ മത്സരാർത്ഥിയായ് എലീന എത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു താരത്തിൻ്റെ വിവാഹം നടന്നത്. കോഴിക്കോട് സ്വദേശി രോഹിത്തുമായുള്ള എലീനയുടെ വിവാഹം ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു. ഇരുവരുടെയും ആഘോഷ കരമായ വിവാഹത്തിൻറെ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. വിവാഹശേഷവും വിശേഷങ്ങൾ താരങ്ങൾ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ പുതിയ സന്തോഷത്തിലാണ് എലീനയും രോഹിത്തും. വിവാഹശേഷമുള്ള രോഹിത്തിനെ ആദ്യ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് എലീനയും കൂട്ടുകാരും. ആഘോഷ വീഡിയോ താരം പങ്കു വെച്ചതോടെ എലീന അമ്മയാവാൻ ഒരുങ്ങുക ആണോ എന്ന് ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ. നീണ്ട ഏഴ് വർഷങ്ങളുടെ പ്രണയത്തിനു ശേഷമാണ് രോഹിത് പ്രദീപും എലീന പടിക്കലും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം ഇവർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.
പ്രണയിച്ചു നടന്നുകൊണ്ടിരുന്ന കാലത്തെ പല ആഗ്രഹങ്ങളും ഇപ്പോൾ ഞങ്ങൾ നിറവേറ്റികൊണ്ടിരിക്കുകയാണ് എന്നാണ് എലീന പടിക്കൽ അടുത്ത ഇടയ്ക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് രോഹിത്തിൻ്റെത്. വളരെ സർപ്രൈസ് ആയാണ് എലീന സർപ്രൈസ് ഒരുക്കിയത്. പിറന്നാൾ ദിവസം രോഹിത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കേക്ക് എലീന ഒരുക്കിയിരിക്കുന്നത്. ജീവിതത്തിൻറെ പുതിയ സന്തോഷം ആഘോഷിക്കുകയാണ് ഇരുവരും.