in

ആളാകെ മാറിപ്പോയല്ലോ!!! മുടി കളർ ചെയ്തു വേറിട്ട ലുക്കിൽ അനുശ്രീ

ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത താരമാണ് അനുശ്രീ. നിരവധി സിനിമകളുടെ ഭാഗമായ അനുശ്രീ സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരമാണ്. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

അടുത്തിടെ താരം മുടിയിൽ കളർ ചെയ്തുകൊണ്ട് കിടിലൻ മേകോവർ ആയിരുന്നു നൽകിയിരിക്കുന്നത്. താരത്തിന്റെ മുടി കളർ ചെയ്യുന്ന വീഡിയോയും അതിനുശേഷം ഉള്ള ലുക്കും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അനുശ്രീ ആണോ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണ് ഇതൊന്നും ആരാധകർ കമൻറുകൾ അറിയിച്ചിട്ടുണ്ട്.

നിരവധി പേരാണ് ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിനുമുമ്പും താരം മുടിയിൽ പല മേക്കോവറും ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ മെലിഞ്ഞ കിടിലൻ ലുക്കിൽ താരം പങ്കുവെച്ചിരുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു.

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിനു ശേഷം മലയാളത്തിലെ  നിരവധി താരങ്ങൾക്കൊപ്പം താരം നായികയായി അഭിനയിച്ചിട്ടുണ്ട്. താരം നൽകുന്ന അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയം ആകാറുള്ളത്. ഡയമണ്ട് ക്ലാസിലെ രാജശ്രീ എന്ന കഥാപാത്രം തന്നെയാണ് താരത്തിന് കരിയറിൽ ഏറ്റവും അധികം ഹൈപ്പ് നേടി കൊടുത്തിരുന്നത്.

അതിനുമുമ്പ് ഒരു റിയാലിറ്റി ഷോ വഴിയായിരുന്നു താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. റിയാലിറ്റി ഷോയിൽ വിജയി ആയതിനുശേഷം ആയിരുന്നു ലാൽ ജോസ് തൻറെ പുതിയ ചിത്രത്തിൽ താരത്തെ നായികയായി തിരഞ്ഞെടുത്തത്.

Written by amrutha

മക്കളുടെ ചിത്രങ്ങൾക്കും വീഡിയോക്കും താഴെ മോശം കമന്റുകൾ  : പ്രതികരണവുമായി സിന്ധു കൃഷ്ണ

അന്നും ഇന്നും എപ്പോഴും ഒരുപോലെ ഉണ്ടല്ലോ!!!  സുചിത്രയ്ക്ക് കമന്റുകളുമായി ആരാധകർ