in

കണ്മണിക്കൊപ്പം ആദ്യത്തെ ഫോട്ടോഷൂട്ടുമായി മൈഥിലി!!! ചിത്രങ്ങൾ ഇതാ

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനായ രഞ്ജിത്ത് ചിത്രം പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി . പുതുമുഖ നടിയായ മൈഥിലി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവ നായികനിരയിൽ ശ്രദ്ധേയവുകയായിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്,  ഞാൻ, ലോഹം, മേരാ നാം ഷാജി,മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ,വെടിവഴിപാട്, നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുകയും ചെയ്തു.

മോഡലിംഗ് രംഗത്തും നടി തിളങ്ങിയിരുന്നു. ഈ അടുത്തായി താരം അഭിനയിച്ചത് ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന ചിത്രത്തിൽ ആയിരുന്നു.
കഴിഞ്ഞ ഏപ്രിൽ 28 ആയിരുന്നു മൈഥിലി വിവാഹിതയായത്. ആർക്കിടെക്ട് ആയ സമ്പത്ത് ആണ് താരത്തെ വിവാഹം ചെയ്തത്. ആർഭാടമായ വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖര് പങ്കെടുത്തിരുന്നു. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട് നടത്തിയിരുന്നത്. വിവാഹത്തിൻറെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വൈകാതെ തന്നെ മൈഥിലി അമ്മയായ വാർത്തയും പങ്കുവെച്ചിരുന്നു. മകൻറെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

ഇപ്പോൾ  ഗൃഹലക്ഷ്മിക്ക് നൽകിയിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ മകനെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. മകനും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഗൃഹലക്ഷ്മിയുടെ കവർ ചിത്രമായാണ് മൈഥിലിയും മകനും എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി പേരായിരുന്നു താരത്തിന് കമന്റുകൾ നൽകി രംഗത്തെത്തിയത്. വിവാഹത്തിന് ശേഷം നൽകിയ അഭിമുഖങ്ങളിൽ താരം കുടുംബിനി ആയെന്നും മലയാളത്തിലേക്ക് തിരിച്ചുവരും എന്നും ഇപ്പോൾ ഇടവേള എടുക്കുകയാണ് എന്നും അറിയിച്ചിരുന്നു. ഗർഭിണിയായതിനുശേഷം താരം അഭിമുഖങ്ങളിൽ സജീവമായിരുന്നു.

Written by amrutha

വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കി സുരേഷ് ഗോപിയുടെ മകൾ : അഭിനന്ദനപ്രവാഹവുമായി സിനിമ പ്രേമികൾ

ഇനി മുതൽ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരുന്നു : വരന്റെ ചിത്രം പങ്കുവെച്ച് അമേയ മാത്യു