വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൈഥിലി. മികച്ച ഗായിക കൂടിയായ താരം അടുത്തിടെയാണ് വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. സമ്പത്തിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമെല്ലാം താരം വാചാലയായിരുന്നു
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മൈഥിലി വിശേഷങ്ങള്‍ പങ്കിട്ടത്. സമ്പത്തും ഞാനും സുഹൃത്തുക്കളായിരുന്നു. അതിന് ശേഷമായാണ് പ്രണയത്തിലായതും വിവാഹിതരാവാന്‍ തീരുമാനിച്ചതും. ഇത്രയും സ്‌നേഹിക്കുന്നൊരാളെ വിട്ട് കളയാനാവില്ലെന്ന് തീരുമാനിച്ചിരുന്നു.
കൊടൈക്കനാലില്‍ വെച്ചായിരുന്നു സമ്പത്തും മൈഥിലിയും ആദ്യം കണ്ടത്. ട്രീ ഹൗസിലായിരുന്നു അദ്ദേഹം. കുറച്ച് സ്ഥലം മേടിക്കുന്നതിന് വേണ്ടിയാണ് അങ്ങോട്ടേക്ക് പോയത്. ആ സ്ഥലം പിന്നീട് മേടിക്കുകയും ചെയ്തിരുന്നുവെന്നും ഇരുവരും പറയുന്നു.
നഗരത്തിരക്കിൽ നിന്നു മാറി ജീവിക്കാൻ കുറച്ചു സ്ഥലം വാങ്ങണമെന്നാണ് മോഹിച്ചാണ് രണ്ടു വർഷം മുൻപ് കൊടൈക്കനാലിലേക്കു പോയത്. അവിടുത്തെ മുൻസിഫ് ലോയർ ഞങ്ങളുടെ മെന്റർ കൂടിയാണ്. ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ ട്രീഹൗസിന്റെ പണി നടക്കുന്നു. വലിയൊരു കുന്നു കയറി വേണം അവിടെയെത്താൻ.
ചെന്നപ്പോൾ അതാ, സുന്ദരനായ ഒരു ചെറുപ്പക്കാരൻ. സമ്പത്തായിരുന്നു ആദ്യം നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത്. ഇതുപോലൊരു മരുമകനെയാണ് ഞാന്‍ ആഗ്രഹിച്ചതെന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയുടെ പ്രാര്‍ത്ഥന പോലെ തന്നെ സമ്പത്ത് മൈഥിലിയുടെ നല്ലപാതിയാവുകയായിരുന്നു.
സ്ഥലം രജിസ്റ്റര്‍ ചെയ്യാനായി പോയപ്പോഴാണ് പെപ്പറിനെ അഡോപ്റ്റ് ചെയ്തത്. നായ്ക്കളോടുള്ള ഇഷ്ടം കാരണമായാണ് പെപ്പറിനെ വാങ്ങിച്ചത്. ഇടയ്ക്ക് നാട്ടിലേക്ക് ഞാന്‍ വന്നപ്പോള്‍ സമ്പത്തായിരുന്നു പെപ്പറിന്റെ കാര്യങ്ങള്‍ നോക്കിയതെന്നും മൈഥിലി പറയുന്നു.
മൈഥിലിയുടെ സിനിമകളൊക്കെ സമ്പത്ത് കണ്ടത് പിന്നീടാണ്. ബ്രൈറ്റിയെന്ന പെണ്‍കുട്ടിയെയാണ് താന്‍ പരിചയപ്പെട്ടതെന്നും അഭിനയിക്കുന്ന കാര്യമൊന്നും അന്നറിയില്ലായിരുന്നുവെന്നും സമ്പത്ത് പറയുന്നു. അതിന് ശേഷമായാണ് സിനിമകള്‍ കണ്ടത്.
മൈഥിലിയുമായുള്ള ഇഷ്ടത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ മനസോടെ അവര്‍ സമ്മതിക്കുകയായിരുന്നു. കൊടൈക്കനാലില്‍ വെച്ച് വിവാഹം നടത്താനായി ആലോചിച്ചെങ്കിലും അതിന് വേണ്ടി ഫാം ഹൗസൊക്കെ തയ്യാറാക്കാന്‍ സമയമെടുക്കും. എന്തിനാണ് നല്ല കാര്യങ്ങള്‍ ഇത്രയും നീട്ടുന്നത് രക്ഷിതാക്കള്‍ ചോദിച്ചതോടെയാണ് വിവാഹം ഗുരുവായൂരിലാക്കിയത്.
ഗുരുവായൂരില്‍ വെച്ച് വിവാഹം നടത്തുന്നത് ഇരു വീട്ടുകാര്‍ക്കും ഇഷ്ടമുള്ള കാര്യമായിരുന്നുവെന്നും മൈഥിലിയും സമ്പത്തും പറഞ്ഞിരുന്നു. ബ്രെറ്റി ബാലചന്ദ്രനെന്ന പേര് സിനിമയിലെത്തിയപ്പോള്‍ മൈഥിലി എന്ന് മാറ്റുകയായിരുന്നു. രഞ്ജിത് ചിത്രമായ പാലേരി മാണിക്യത്തിലൂടെയായാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയായിരുന്നു പിന്നീട് മൈഥിലി അവതരിപ്പിച്ചത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തുവങ്കിലും മൈഥിലിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ടായിരുന്നു.