in

പിറന്നാൾ ആഘോഷം വയനാട്ടിൽ; നന്ദി പറഞ്ഞാൽ മതിയാകില്ലെന്ന് അഭയ ഹിരൺമയി

മലയാള പിന്നണി ഗാന രംഗത്ത് സജീവമായ താരമാണ് അഭയ ഹിരൺമയി. ഒരുപിടി നല്ല ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. സംഗീത കുടുംബത്തിൽ നിന്നും കടന്നുവന്ന താരം ഗോപി സുന്ദറിന്റെ പ്രണയിനിയായി 13 വർഷക്കാലത്തോളം പ്രേക്ഷകർക്ക് സുപരിചിയായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞപ്പോഴാണ് അഭയ കൂടുതൽ വാർത്തകളിൽ ഇടംപിടിച്ചത്. ഇപ്പോഴത്തെ താരത്തിന്റെ പിറന്നാൾ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പിറന്നാളാശംസകൾ നൽകിയ എല്ലാവർക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

ഇത്തവണത്തെ പിറന്നാൾ ആഘോഷം വയനാട്ടിൽ വച്ചായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബത്തിന് ഒപ്പമാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷിച്ചതെന്നും അവർ തനിക്ക് തന്ന സർപ്രൈസുകൾ ഞെട്ടിച്ചുവെന്നും ഒരിക്കലും നന്ദി പറഞ്ഞാൽ തീരില്ലെന്നും നന്നായി ആഘോഷിച്ചിരുന്നുവെന്നും താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ ജന്മദിനത്തിലെ എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി.ഞാൻ എപ്പോഴും പറയും പോലെ നിന്റെ സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഞാൻ എന്റെ ജന്മദിനം എന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആഘോഷിച്ചു, എനിക്ക് അവരെ കൂടുതൽ ആവശ്യമുണ്ട്, എനിക്ക് അവരെ ഒരിക്കലും മതിയാകില്ല. നന്ദി, നന്ദി, നന്ദിഎനിക്ക് നിന്നെ അറിയുന്നതിനേക്കാൾ നന്നായി നിനക്ക് എന്നെ അറിയാം @lands_end_wayanad ഇത് രണ്ടാം തവണയാണ് ഞാൻ നിങ്ങളെ സന്ദർശിക്കുന്നത്, നിങ്ങൾ ഒരിക്കലും എന്നെ അത്ഭുതപ്പെടുത്തുന്നില്ല, മനോഹരമായ താമസത്തിന് നന്ദി

Written by amrutha

വനിതയുടെ മുഖചിത്രത്തിൽ ആരെയും മയക്കുന്ന സൗന്ദര്യവുമായി അഹാന കൃഷ്ണ

വെളുത്ത ഗൗണിൽ ദേവതയെ പോലെ ഹണി റോസ് : ഫോട്ടോഷൂട്ട്‌