വേറിട്ട ശബ്ദം കൊണ്ട് മലയാളികൾക്കിടയിൽ സുപരിചിതനായ താരമാണ് അഭയ. സംഗീത ലോകത്ത് അഭയ ഇപ്പോൾ തന്റേതായ കയ്യെ പതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സംഗീതസംവിധായകനായ ഗോപി സുന്ദറുമായി വേർതിരിഞ്ഞ ശേഷം അഭയ വാർത്തകളിൽ ഇടം പിടിക്കുന്നത് ഗോപിയോടൊപ്പം ചേർത്തുവച്ച വിവാദങ്ങളിൽ ആണ്. ഈയടുത്ത് താരം ഒരു അഭിമുഖത്തിലൂടെ പ്രണയത്തെക്കുറിച്ചും തകർച്ചയെക്കുറിച്ചും സമൂഹമാധ്യമത്തിലൂടെ വരുന്ന കമന്റുകൾക്കെതിരെയും പ്രതികരിക്കുകയാണ്.
ഒരു ബ്രേക്ക് അപ്പ് ഉണ്ടായപ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയെക്കുറിച്ച് നെഗറ്റീവ് പറയണം എന്നൊന്നില്ല. അതിൽ എന്ത് യുക്തിയാണുള്ളതെന്ന് തനിക്ക് മനസ്സിലാകാറില്ല. താനൊരിക്കലും അദ്ദേഹത്തെപ്പറ്റി കുറ്റം പറയില്ല. തന്നെ ഇത്രയും നാളും വളർത്തിക്കൊണ്ടുവന്ന വ്യക്തിയാണ് എനിക്ക് അദ്ദേഹവുമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അത് തന്നെ വളരെ പേഴ്സണലായ കാര്യമാണ്.നാട്ടുകാരുടെ വിശദമാക്കണം എന്ന് പറയുന്നത് ഒരിക്കലും സാധ്യമായ കാര്യമല്ലെന്നും അഭയ പറയുന്നു.
വസ്ത്രധാരണത്തിന്റെ കാര്യം പറയുമ്പോൾ വ്യക്തിപരമായി തനിക്ക് ഒന്നും തോന്നാറില്ല. അത് അവർ കണ്ട ശീലിക്കാത്ത കാര്യമായതുകൊണ്ടാണ്. തൻറെ വീട്ടിൽ നിന്നും ചിലപ്പോൾ വസ്ത്രധാരണത്തെക്കുറിച്ച് അമ്മ വഴക്ക് പറയാറുണ്ട്.പക്ഷേ എൻറെ ഇഷ്ടങ്ങളാണ് അവർക്ക് വലുത്. കുഞ്ഞുനാൾ തൊട്ട് താൻ തന്നെ ഇഷ്ടത്തിന് മാത്രമേ ജീവിച്ചിട്ടുള്ളൂ എന്നും അഭയ പറയുന്നു.