ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അപൂർവ ബോസ്. മെയ് ആറിന് ആയിരുന്നു താരം വിവാഹിതയായ വാർത്ത പുറത്തുവന്നത്. L താരം വീണ്ടും അമ്മൂമ്മയുടെ ആഗ്രഹപ്രകാരം ഗുരുവായൂരിൽ വച്ച് വിവാഹിതരായ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ഡിമൻതലപത്രയാണ് താരത്തെ വിവാഹം ചെയ്തത്. ഇരുവർക്കും ആശംസകൾ നൽകിയത് നിരവധി ആരാധകർ ആയിരുന്നു.
രണ്ടു വിവാഹങ്ങൾ നടത്തിയത് കൊണ്ട് തന്നെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗുരുവായൂർ അമ്പലനടയിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുന്നത്.
ഞങ്ങൾക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് വച്ചാണ് വിവാഹം നടത്തിയത് എന്നും അമ്മൂമ്മ ഇത് നിങ്ങൾക്ക് വേണ്ടി മാത്രമാണെന്ന് ആയിരുന്നു അപൂർവ്വ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതി. ഈ ദിവസം നിങ്ങൾ എൻറെ കൂടെയുള്ളത് പോലെ തോന്നുന്നു എവിടെയിരുന്നാലും ഏറ്റവും വലിയ പാർട്ടിയാണ് നിങ്ങൾ നടത്തുന്നതെന്ന് ഉറപ്പുണ്ടെന്ന് താരം കുറിച്ചിട്ടുണ്ട്. നീല നിറത്തിലുള്ള സാരിയിൽ അതേ സുന്ദരിയായായണ് അപൂർവ ഗുരുവായൂർ നടയിൽ എത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വിവാഹ ചിത്രങ്ങൾ ശ്രദ്ധേയമായി മാറിയത്