മനംമയക്കുന്ന നോട്ടത്തിൽ മോഹിനിയായി ഇൻസ്റ്റഗ്രാമിൽ തരംഗമാവുകയാണ് അർച്ചന കവി.കറുപ്പുനിറത്തിലുള്ള സാരിയിൽ സിൽവർ ആഭരണങ്ങൾ അണിഞ്ഞ് മോഹിനിയായാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്.
ഇതിനുമുമ്പും നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചിട്ടുള്ള അർച്നയുടെ വേറിട്ട ലുക്ക് കൂടിയായിരുന്നു ഇത്തവണത്തെത്. കറുപ്പ് സാരിയാണ് ചിത്രത്തിൽ അണിഞ്ഞത്. ഡീപ്പ് നെക്ക് ബ്ലൗസ് ധരിച്ചിരിക്കുന്ന അർച്ചന സാരി ലുക്കിൽ അടിപൊളിയാണെന്നാണ് ആരാധകർ കമൻറുകൾ നൽകുന്നത്.
നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അർച്ചന അഭിനയജീവിതം ആരംഭിക്കുന്നത്.ചിത്രത്തിലെ കുഞ്ഞു മാളു എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിനുശേഷം മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, ആരവൻ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായിരുന്നു. ഇതിനിടയ്ക്ക് താരം വിവാഹിതയായിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടു പോയിരുന്നില്ല.
ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഇരുവരും വേർപിരിയുകയും ചെയ്തു. 2015 ൽ ആയിരുന്നു താരം വിവാഹിതയായത്. 2021 ഓടുകൂടിയാണ് ഇരുവരും വിവാഹമോചനം നേടിയതും. ഇതിനുമുമ്പ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വിവാഹമോചനം സമയത്ത് നേരിട്ടിരുന്ന മാനസിക സംഘർഷങ്ങളൊക്കെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ എല്ലാത്തിൽ നിന്നും മോചിത ആയെന്നും അർച്ചന അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. വീണ്ടും അഭിനേരംഗത്ത് ഒരു തിരിച്ചുവരവ് നടത്തിയത് മിനി സ്ക്രീനിലൂടെ ആയിരുന്നു.