in

ആരും അമ്പരക്കുന്ന സീമന്തം ചടങ്ങ്; അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിൽ നടി വിദ്യ ഉണ്ണി

അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷത്തിലാണ് നടി വിദ്യ ഉണ്ണി. നടിയും നർത്തകീയമായ വിദ്യ തന്നെയാണ് അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഗർഭിണിയാണെന്നുള്ള വാർത്താ പുറത്തുവിട്ടത്. ഇപ്പോഴിതാ ഗർഭകാലത്ത് താരം സീമന്തം ചടങ്ങ് നടത്തിയതിന്റെ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്. സീമന്തം ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ കൊടുത്തിട്ടുണ്ട്. നിരവധി ആരാധകരാണ് താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിരിക്കുന്നത്. നടി ദിവ്യ ഉണ്ണിയുടെ അനിയത്തിയായ വിദ്യ മലയാള സിനിമയിൽ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഡോക്ടർ ലവ് എന്ന ചിത്രത്തിൽ ആയിരുന്നു താരം ആദ്യം എത്തിയത്. പിന്നീടങ്ങോട്ട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായെങ്കിലും സജീവമാകാൻ സാധിച്ചിരുന്നില്ല. പിന്നീട് വിവാഹിത ആവുകയും വിദേശത്ത് താമസമാകുകയും ആയിരുന്നു. വിദ്യയുടെ ഭർത്താവിൻറെ പേര് സഞ്ജയ് വെങ്കിടേഷ് എന്നാണ്.

2019ലായിരുന്നു വിദ്യ വിവാഹിതയായത്. ഇരുവരുടെയും വിവാഹം ചെന്നൈ വച്ചായിരുന്നു നടന്നത്. ചെന്നൈ സ്വദേശിയായ സഞ്ജയ് സിംഗപ്പൂരിൽ വർക്ക് ചെയ്യുകയാണ്. വിവാഹത്തിന് ശേഷം ഇരുവരും സിംഗപ്പൂരിൽ ആണ് ഒരുമിച്ച് താമസിക്കുന്നത്. തീർത്തും ട്രഡീഷണലായാണ് സീമന്തം ചടങ്ങ് സംഘടിപ്പിച്ചത്.ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതുവരെ മലയാളികൾക്കിടയിൽ കാണാത്ത തമിഴ് സ്റ്റൈലിൽ ആയിരുന്നു സീമന്തം ചടങ്ങ് നടത്തിയത്.

View this post on Instagram

Shared post on

Order flowers from FLEMINGTON FLORAL embed Instagram code AND GREENHOUSES, INC., a Flemington florist located at 22 North Main Street. Find reviews, social media,.

Written by amrutha

അമ്മൂമ്മയ്ക്ക് വേണ്ടി രണ്ടാമതും വിവാഹിതയായി:  ഗുരുവായൂർ നടയിൽ നവവധുവായി ഒരുങ്ങി അപൂർവ്വ ബോസ്

‘ഹോട്ട് ബിക്കിനിയിൽ വീണ്ടും ഞെട്ടിച്ച് പൊക്കിൾ റാണി’…ഫോട്ടോസ് വൈറൽ…!!!