in

കറുപ്പ് സാരിയിൽ സ്വപ്ന സൗന്ദര്യവുമായി ഹണി റോസ്;  ഫോട്ടോഷൂട്ട്

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യഭാഷ അന്യഭാഷകളിലുമായി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു ശ്രദ്ധ നേടിയെടുത്ത താരമാണ് ഹണി റോസ്. സിനിമയ്ക്ക് പുറമേ നിരവധി ഉദ്ഘാടന വേദികളിലും ഗ്ലാമർ തിളക്കവുമായി ഹണി നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് അങ്ങോട്ട് മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഇപ്പോഴത്തെ ഒരു ഉദ്ഘാടന വേദിയിൽ പങ്കെടുക്കവേ എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള സാരിയെ അണിഞ്ഞ് സിമ്മിംഗ് പൂളിന് അരികിൽ കിടക്കുന്ന ഹണിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റവും അധികം ലൈക്ക് ചെയ്തിരിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് ഹണി പങ്കുവെച്ച ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മിക്കപ്പോഴും ഗ്ലാമറസ് ലുക്കിൽ ഹണി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.മലയാളികൾ മാത്രമല്ല തെലുങ്ക് സിനിമ പ്രേമികളും താരത്തിന്റെ ആരാധകരാണ്. ഈയടുത്ത് ബാലയ്യയുടെ ഏറ്റവും പുതിയ ചിത്രത്തിൽ ഹണി നായികയായി എത്തിയിരുന്നു. ചിത്രം മലയാളക്കരയിലും ശ്രദ്ധ നേടിയിരുന്നു.

വളരെ അപ്രതീക്ഷിതമായി സിനിമാരംഗത്ത് വന്ന താരമാണ് ഹണി റോസ്. അച്ഛനും അമ്മയും നൽകുന്ന പിന്തുണയാണ് തന്നെ സിനിമയിൽ തുടരാൻ പ്രേരിപ്പിക്കുന്നത് എന്നും അവരാണ് കരുത്തെന്നും താരം പറഞ്ഞിരുന്നു. ഒറ്റ മകൾ ആയത്കൊണ്ട് തന്നെ തന്റെ എല്ലാ ആഗ്രഹങ്ങൾക്കും അച്ഛനും അമ്മയും ഒപ്പം ഉണ്ടെന്നും ഇനിയങ്ങോട്ടും നന്നായി പോകണമെന്നും ഹണി അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Written by amrutha

കണ്മണിയെ നെഞ്ചോട് ചേർത്ത് ഷംന: കുഞ്ഞുമൊത്തുള്ള ആദ്യത്തെ അത്യാഡബര വിരുന്ന്

മകൾ സംസാരം മുഴുവൻ ഇം​ഗ്ലീഷിൽ, നമുക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല,ഞാൻ ഭയങ്കര പ്രശ്നക്കാരൻ ആണെന്നാണ് അവളുടെ വിചാരം