2018 ചിത്രത്തിന്റെ വിജയത്തിനുശേഷം ജൂഡ് ആൻറണി നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നടൻ ആൻറണി വർഗീസ് നടത്തിയ പ്രസ്താവന വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. അതിനുമുമ്പ് പ്രൊഡ്യൂസർ സാന്ദ്ര തോമസ് അതിനു നൽകിയ അഭിമുഖത്തിൽ ജൂഡിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഓം ശാന്തി ഓശാന എന്ന ചിത്രം പ്രോജക്ട് ആക്കിയത് സാന്ദ്ര തോമസ് ആയിരുന്നുവെന്നും പിന്നീട് അത് മറ്റൊരു കൂട്ടർ തട്ടിയെടുത്തിരുന്നു എന്നും നഷ്ടപരിഹാരം മേടിച്ചുവെന്നും സാന്ദ്ര അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു. ജൂഡ് സാന്ദ്രയോട് മാപ്പ് പറഞ്ഞതായും കൂട്ടിച്ചേർത്തിരുന്നു ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകൾ ഒക്കെ ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ ജൂഡ് സോഷ്യൽ മീഡിയയിൽ നൽകിയ കുറിപ്പ് വൈറൽ ആവുകയാണ്. സാന്ദ്ര തോമസ് ഒരു നല്ല വ്യക്തിയും നിർമാതാവും എന്റെ നല്ലൊരു സുഹൃത്തുമാണിപ്പോൾ . വാക്കുകൾ വളച്ചൊടിച്ചു വരുന്ന വാർത്തകൾ അവരെ വേദനിപ്പിക്കുന്നുണ്ട് . നമുക്ക് പോസിറ്റീവ് ചിന്തകളും വാർത്തകളും പടർത്താം എന്നായിരുന്നു ജൂഡ് സോഷ്യൽ മീഡിയയിൽ എഴുതിയത്.ആൻറണി വർഗീസ് ജൂഡ് നടത്തിയ പരാമർശത്തിൽ താരം മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ കുടുംബത്തിന് ജൂഡ് പരാമർശിച്ചതിൽ ആൻറണി വർഗീസ് പരാതിപ്പെട്ടതായും വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.