മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. വിവാഹ ശേഷം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. കുടുംബത്തിനും മക്കൾക്കുമൊപ്പമാണ് സാന്ദ്ര. പുതിയ നിർമ്മാണ കമ്പനിയുമായി സാന്ദ്ര സിനിമ പ്രഖ്യാപിച്ചിരുന്നു .സാന്ദ്രയെ പോലെ തന്നെ നടിയുടെ മക്കളും ഏറെ പ്രിയപ്പെട്ടവരാണ്.മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ സാന്ദ്ര പങ്കുവെയ്ക്കാറുമുണ്ട്.സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ തങ്കക്കൊലുസുവിന്റെയും ഉമ്മിണിത്തങ്കയുടെയും വീഡിയോ നേരത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
കഴിഞ്ഞ ദിവസമാണ് ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് സാന്ദ്രയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസം ഐസിയുവിലായിരുന്ന സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്‌നേഹ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. അഞ്ച് ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആയിരുന്ന ചേച്ചിയെ ഇപ്പോൾ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേർ പ്രാർത്ഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകൾക്കെല്ലാം മറുപടി നൽകാൻ കഴിയാത്തതിനാൽ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും നല്ല ആശംസകൾക്കും നന്ദി, സ്‌നേഹ കുറിച്ചു.
ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച് സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.