in

“അമ്മയെന്ന നിലയിൽ പത്തിൽ 10 മാർക്കും നിനക്ക് ഞാൻ തരും”:  മക്കൾക്കൊപ്പമുള്ള ആദ്യത്തെ മാതൃദിനം ആഘോഷിച്ചു നയൻതാര

തെന്നിന്ത്യൻ സിനിമ ലോകത്തിൻറെ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാര മാതൃദിനത്തിൽ മക്കളോടൊപ്പം ഉള്ള സുന്ദര നിമിഷം പങ്കുവയ്ക്കുകയാണ്. ഭർത്താവായ വിഗ്നേഷ് ശിവൻ ആണ് നയൻതാരയുടെയും മക്കളുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹൃദയത്തിൽ തൊടുന്ന വരികൾ കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്.നയൻതാര അമ്മയായ ശേഷം ആഘോഷിക്കുന്ന ആദ്യത്തെ മാതൃദിനം കൂടിയായിരുന്നു ഇത്.അതുകൊണ്ടുതന്നെ ഈ ദിവസം ദമ്പതികൾക്ക് ഏറെ പ്രിയപ്പെട്ടതും കൂടിയാണ്. നയൻതാരയുടെയും മക്കളുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിഘ്നേശ് കുറിച്ച് വരികൾ ഇങ്ങനെയാണ്:

‘പ്രിയപ്പെട്ട നയൻ… ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക് തരുന്നത്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ… നിന്റെ ആദ്യ മാതൃദിനം. ഞങ്ങൾക്ക് ഒരു സ്വപ്ന സാക്ഷാത്കാരം സമ്മാനിക്കുകയാണ് ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചതിങ്ങനെ. പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വിഘ്നേഷനും നയൻതാരക്കും മക്കൾക്കും ഒരുപാട് മാതൃദിനങ്ങൾ ആഘോഷിക്കാൻ ഇടവരട്ടെ എന്നും സന്തോഷത്തോടുകൂടി ഒരുപാട് കാലം ഇതുപോലെ ജീവിക്കട്ടെ എന്നും ആരാധകർ ആശംസകൾ നൽകി.

ഉയിർ, ഉലകം എന്നിങ്ങനെയാണ് നയൻതാര–വിഘ്നേഷ് ദമ്പതികളുടെ മക്കളുടെ പേരുകൾ ആദ്യം വെളിപ്പെടുത്തിയത്. പിന്നീടാണ് മക്കളുടെ യഥാർത്ഥ പേര് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വിവരം പുറത്തുവിട്ടത്. സറോഗസിയിലൂടെയാണ് ആയിരുന്നു താരങ്ങൾക്ക് മക്കൾ ജനിച്ചത്.

Written by amrutha

ബിക്കിനിയിട്ട് പൂളില്‍ ഇറങ്ങിയാല്‍ എന്താ? ആളുകള്‍ കാണുന്നുണ്ടെങ്കില്‍ കണ്ടോട്ടെ; പ്രതികരിച്ച് ലച്ചു

സാന്ദ്ര  നല്ല വ്യക്തിയും  സുഹൃത്തുമാണിപ്പോൾ, വാക്കുകൾ വളച്ചൊടിക്കരുത്: ജൂഡ് ആന്റണി