മെലിഞ്ഞ നായികമാരിൽ നിന്നും വ്യത്യസ്തമായി തടിയുള്ള നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ വര്ഷമായിരുന്നു 2019. സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരമാണ് ഷിബില. ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു വേണ്ടി ഷിബില ശരീര ഭാരം കൂട്ടിയിരുന്നു. ബോഡി ഷേമിംഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
ഇപ്പോളിതാ ബോഡി ഷെയിമിംഗിനോട് പ്രതികരിക്കുകയാണ് താരം, വാക്കുകൾ, ചെറുപ്പത്തിൽ എനിക്ക് പറയത്തക്ക വണ്ണം ഒന്നും ഉണ്ടായിരുന്നില്ല. സാധാരണ പെൺകുട്ടികളെ പോലെ തന്നെ ആയിരുന്നു. എന്നാൽ എനിക്ക് മധുരം ഒരുപാട് ഇഷ്ട്ടം ആയത് കൊണ്ട് തന്നെ ധാരാളം മധുരം കഴിക്കുമായിരുന്നു. കൗമാര കാലം ആയപ്പോഴാണ് വണ്ണം വെക്കുവാൻ തുടങ്ങിയത്. എന്നാൽ എത്ര നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്ന പ്രെശ്നം ഇല്ലായിരുന്നു. ഒരിക്കൽ ഞാൻ എന്റെ ബാപ്പയുടെ പുറത്ത് പോയപ്പോൾ ഇത് ഭാര്യ ആണോ എന്ന് ബാപ്പയുടെ ഒരു സുഹൃത്ത് ചോദിച്ചത് എന്നെ ഞെട്ടിച്ചു കളഞ്ഞു. ആ വാക്ക് കേട്ട് ഞാൻ തകർന്ന് പോയിരുന്നു. പല തരത്തിൽ ഉള്ള ഡയറ്റുകൾ പരീക്ഷിച്ചിട്ടും നിരാശ ആയിരുന്നു ഫലം. ആ സമയത്ത് ആണ് പിസിഓ ഡി കൂടി വന്നത്. അതോടെ ശരീരഭാരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് വേണമെങ്കിൽ പറയാം. പിന്നെ എനിക്ക് ഭാരം നോക്കാൻ തന്നെ പേടി ആയിരുന്നു.
തടി കുറയ്ക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തുവെങ്കിലും നിരാശ ആയിരുന്നു ഫലം. വിവാഹത്തിനും മറ്റ് ഫാമിലി ഫങ്ങ്ഷനും ഒക്കെ പോകുമ്പോൾ ഓരോ കളിയാക്കലുകളും പരിഹാസനങ്ങളൂം കേട്ട് തൊലി ഉരിഞ്ഞു പോയിട്ടുണ്ട്. അങ്ങനെ ആണ് ശരീരഭാരം കുറയ്ക്കണമെന്ന് ആത്മാർത്ഥമായ വാശി വന്നത്. ഞാൻ എന്റെ ആഹാര രീതി പാടെ മാറ്റി. ആദ്യത്തെ മാസം പ്രത്യേകിച്ച് മാറ്റം ഒന്നും കണ്ടില്ല എങ്കിലും പിന്നീട് കാര്യമായ മാറ്റം കണ്ടു തുടങ്ങി. അങ്ങനെ ആറു മാസം കൊണ്ട് അൻപത് കിലോയിൽ ശരീരഭാരം എത്തിക്കാൻ എനിക്ക് കഴിഞ്ഞു. സിനിമയിൽ അവസരം ലഭിച്ചപ്പോൾ ശരീരഭാരം കൂട്ടണം എന്നു സംവിധായകൻ പറഞ്ഞു. ആദ്യം കുറച്ച് കൂട്ടിയപ്പോൾ ഇത് പോരാ എന്നും കുറച്ച് കൂടി കൂട്ടണം എന്നും പറഞ്ഞു. അങ്ങനെ കൂട്ടിയാണ് കക്ഷി അമ്മിണി പിള്ളയിൽ അഭിനയിച്ചത്.