ഒരുകാലത്ത് മലയാള സിനിമയില്‍ നൃത്ത രംഗങ്ങളില്‍ സജീവ സാന്നിധ്യമായികരുന്നു ഷര്‍മിലി. നായികയായി സിനിമ രംഗത്ത് എത്തിയെങ്കിലും ഐറ്റം ഡാന്‍സുകളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഹിറ്റ് ചിത്രമായ അഭിമന്യുവിലെ രാമായണ കാറ്റേ എന്ന ഗാനരംഗത്തിലും ഷര്‍മിലിയായിരുന്നു. ഏറെ ശ്രദ്ധ നേടിയ ഈ ഗാനത്തില്‍ നൃത്തം ചെയ്തപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് താരം.
ഷര്‍മിലിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ ആണ് തന്റെ ബാപ്പയോട് മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വേണമെന്ന് വിളിച്ച് പറഞ്ഞത്. എന്നാല്‍ കുറച്ച് ഗ്ലാമറസ് ആയി നൃത്തം ചെയ്യണം എന്നും അദ്ദേഹം ബാപ്പയോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേക്കും ബാപ്പയ്ക്ക് ബുദ്ധിമുട്ട് ആയിരുന്നു. കാരണം ഗ്ലാമറസ് ആയി നൃത്തം ചെയ്യുന്നതിനോട് ബാപ്പയ്ക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. ബാപ്പ മാത്രമല്ല, ഉമ്മയും ഭയങ്കര എതിര്‍പ്പില്‍ ആയിരുന്നു.
‘ഉടുതുണിയില്ലാതെ അഭിനയിച്ച് കിട്ടുന്ന കാശ് ഈ കുടുംബത്തിലേക്ക് കൊണ്ടുവരണ്ട’ എന്നാണ് അന്ന് ഉമ്മ എന്നോട് പറഞ്ഞത്. എന്നാല്‍ ഷൂട്ടിങ് നടക്കുന്നത് ബോംബയില്‍ ആണെന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് സമ്മതം ആയിരുന്നു. കാരണം ഞാന്‍ ഇത് വരെ ബോംബയില്‍ പോയിട്ടില്ലായിരുന്നു. ഈ പേരില്‍ ബോംബെ ചുറ്റിക്കറങ്ങാം എന്ന ഉദ്ദേശത്തോടെ നമുക്ക് ഒന്ന് പോയി നോക്കാം ബാപ്പ എന്ന് ഞാന്‍ ബാപ്പയോട് പറഞ്ഞു. അങ്ങനെ ബാപ്പയും സമ്മതം പറഞ്ഞു ഞങ്ങള്‍ ബോംബെയിലേക്ക് പോയി.
അവിടെ ചെന്ന് എന്നെ കണ്ടപ്പോള്‍ തന്നെ ഈ കുട്ടി ഓക്കേ ആണെന്ന് പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. അങ്ങനെ ആണ് എനിക്ക് ആ ഗാനരംഗത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ബോംബെ കാണണം എന്ന ഒറ്റ ആഗ്രഹത്തില്‍ ആണ് ഞാന്‍ ആ ഗാനരംഗത്തില്‍ അഭിനയിക്കാന്‍ പോയത്. അവിടെ വെച്ചാണ് ഞാന്‍ ആദ്യമായി മോഹന്‍ലാലിനെയും ഗീതയേയും ഒക്കെ കാണുന്നത്. അവരെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി’