in

ഉടുതുണി ഇല്ലാതെ അഭിനയിച്ചു കിട്ടുന്ന പൈസ ഈ കുടുംബത്തിന് വേണ്ടെന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു: അഭിമന്യുവിൽ അഭിനയിച്ചതിനെ കുറിച്ച് ഷർമ്മിളി തുറന്ന് പറയുന്നു

ഐറ്റം നമ്പറുകളും ചൂടന്‍ വേഷങ്ങളും അവതരിപ്പിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി ശര്‍മ്മിളി. നിരവധി സിനിമകളില്‍ നൃത്തരംഗത്തും മറ്റു വേഷങ്ങളിലും തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. അക്കാലത്ത് ശര്‍മ്മിളിയെ അറിയാത്ത മലയാളി പ്രേക്ഷകര്‍ കുറവായിരിക്കും അത്രത്തോളം ആരാധക വൃന്ദം താരത്തിന് ഉണ്ടായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ അഭിമന്യു എന്ന ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നല്ല അഭിപ്രായങ്ങളും ഈ സിനിമക്ക് ലഭിക്കുകയും ചെയ്തിരുന്നു. അഭിമന്യുവില്‍ മോഹന്‍ലാലിനൊപ്പം ശങ്കര്‍, ഗീത, ജഗദീഷ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്.

മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ അഭിമന്യു എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ രാമായണക്കാറ്റെ… എന്ന തകര്‍പ്പന്‍ ഗാനരംഗത്തില്‍ കൂടിയായിരുന്നു ശര്‍മ്മിളി മലയാള സിനിമയിലേക്ക് എത്തിയത്. ആ സിനിമയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ഒരൊറ്റ ഗാനരംഗത്തിലൂടെ തന്ന മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിര സാന്നിധ്യമായി മാറി ശര്‍മ്മിളി.

ഇപ്പോഴിതാ അഭിമന്യു എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ച് ശര്‍മ്മിളി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ഒരു യൂട്യൂബ് ചാനലിന് നലകിയ അഭിമുഖത്തിലാണ് ശര്‍മ്മിളിയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ വാപ്പാക്ക് സമ്മതം ഇല്ലായിരുന്നു. ഉടു തുണി ഇല്ലാതെ അഭിനയിച്ച പൈസ ഈ കുടുംബത്തിന് വേണ്ട എന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു. അതോടെ ബാപ്പയുടെ കര്‍ശന സ്വരം ഒരല്‍പം കൂടി കടുപ്പം ആയി.

പക്ഷേ ബോംബെയിലാണ് ഷൂട്ടിംഗ് എന്ന് പറഞ്ഞ് ബോംബെ കാണാമല്ലോ എന്ന വ്യാജേനയാണ് ബാപ്പയെ സമ്മതിപ്പിച്ചത്. ബോംബെയില്‍ ഷൂട്ടിംഗ് നടക്കുന്നത് എന്നുള്ളതു കൊണ്ട് ബോംബെയിലേക്ക് വരാന്‍ കഴിയുമല്ലോ എന്ന് വിചാരിച്ചാണ് ഷൂട്ടിങ്ങിന് എത്തിയത്. ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ ആണ് തന്റെ ബാപ്പയോട് മോഹന്‍ലാലിന് ഒപ്പം നൃത്തം ചെയ്യാന്‍ അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വേണമെന്ന് വിളിച്ച് പറഞ്ഞത്. ആ ക്ഷണമാണ് സിനിമയിലെത്തിച്ചത്.

ഷൂട്ടിംഗ് സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ സംവിധായകന്‍ പ്രിയ ദര്‍ശന് ഇഷ്ടപ്പെടുകയും സീനിന് യോജിക്കുന്നത് തന്നെയാണെന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്തതോടെയാണ് രാമായണ കാറ്റേ എന്ന ഗാന രംഗത്ത് അഭിനയിക്കുന്നത്. അവിടെ വെച്ചാണ് മോഹന്‍ലാല്‍ സാറിനെ ആദ്യമായി കാണുന്നത് അത് വലിയ സന്തോഷവും ആകാംഷയും ഉള്ള ഒരു അനുഭവമായിരുന്നു എന്നും ശര്‍മ്മിളി പറയുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തിയ സമയത്ത് തന്നെ താരം ഐറ്റം ഡാന്‍സുകളും സിനിമയില്‍ ചെയ്തിരുന്നു.പാട്ടു സീനിലൂടെയാണെങ്കിലും സിനിമയിലേയ്ക്കുള്ള കാല്‍വയ്പ്പ് മോഹന്‍ലാലിനൊപ്പം ആയതില്‍ അതീവ സന്തോഷവതിയാണ് ശര്‍മിളി.

Written by Editor 2

തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചികളേയും തടിയന്മാരെയും കെട്ടിപിടിക്കണം.., ജുവൽ മേരിയുടെ കുറിപ്പ് വൈറൽ..!!

കാമുകിമാരായി അതി സുന്ദരികൾ, വില കൂടിയ മദ്യത്തിൽ കാമുകിമാരുടെ കൂടെ കുളി, എന്തും ചെയ്ത് കൊടുക്കാൻ സുന്ദരികളായ തോഴിമാർ, ഡാൻ ആള് വ്യത്യസ്തനാണ്, എല്ലാ യുവാക്കളുടെയും ആഗ്രഹം ഈ ജന്മത്തിൽ ഒരു ദിവസമെങ്കിലും ഡാനിനെപ്പോലെ ജീവിക്കണമെന്നാണ്