മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്.അൽപ്പ സമയം മുമ്പാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശരണ്യ മരണപ്പെടുന്നത്.
കഴിഞ്ഞ മാസം ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെടുകയായിരുന്നു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടർന്നു വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ കീമോയും തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കാൻസർ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു. അമ്മയാണ് ശരണ്യക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നത്. അതിനാൽതന്നെ അമ്മയാണ് മരണത്തിൽ ഏറ്റവും ദുംഖിക്കുന്നത്. മകളെക്കുറിച്ച് അമ്മ പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ കണ്ണുനിറയിക്കുന്നത്.
മകൾ ഒരു കലാകാരിയാകുമെന്ന് കരുതിയില്ല എന്നാണ് അമ്മ പറഞ്ഞത്. മകൾ നന്നായി പഠിക്കുമായിരുന്നു. ഒരു ഒരു സർക്കാർ ഉദ്യോഗസ്ഥയായി, കല്യാണം കഴിച്ച് രണ്ടു മൂന്ന് കുട്ടികളൊക്കെയായി സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ അവൾക്ക് ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതമായിരുന്നു. കലാകാരിയാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കുടുംബത്തിന് യാതൊരുവിധ കലാ പാരമ്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഇങ്ങനെ ഒരു അസുഖം വന്നപ്പോൾ പിന്തുണ ലഭിക്കാനുള്ള ഒരു കാരണം കലാകാരി ആയതാണെന്നും അമ്മ വീഡിയോയിൽ പറഞ്ഞു.
2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.