ദീർഘനാളായി കാൻസർ ചികിത്സയിലായിരുന്ന മലയാളികളുടെ പ്രീയപ്പെട്ട നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെടുകയായിരുന്നു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടർന്നു വീണ്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ കീമോയും തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ കാൻസർ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു.
അര്‍ബുദ ബാധയെത്തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു.തുടര്‍ ചികില്‍സയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി.ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. നിരവധിത്തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃകയാണ്. സിനിമ – സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്.
2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.